കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » മാട്രിക്സിന് ശേഷം 'നബി'ച്ചിത്രവുമായി ഒസ്ബോണ്‍! (Barrie Osborne to Make Movie About the Prophet Muhammad)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവ് ബാരി ഒസ്ബോണ്‍ സിനിമാ ലോകത്ത് ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍ ഒരുങ്ങുന്നു. ഇസ്ലാം മത പ്രബോധകന്‍ മുഹമ്മദ് നബിയുടെ ജീവിതവും ഇസ്ലാം മതവിശ്വാസവും സ്ക്രീനുകളിലെത്തിച്ച് സിനിമാ ലോകത്ത് അത്ഭുതം സൃഷ്ടിക്കാന്‍ പോകുകയാണ് ഒസ്ബോണ്‍‍. ഒസ്ബോണിന്‍റെ പ്രശസ്ത ചിത്രങ്ങളായ ലോര്‍ഡ് ഓഫ് ദി റിംഗ്സ്, ദി മെട്രിക്സ് എന്നിവയെയെല്ലാം മറികടക്കുന്നതായിരിക്കും മുഹമ്മദ് നബിയെ കുറിച്ചുള്ള സിനിമയെന്നാണ് ഹോളിവുഡ് നല്‍കുന്ന സൂചന.

മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇന്നേ വരെ ലോകം കണ്ടിട്ടില്ല. ഇത്തമൊരു സാഹചര്യത്തിലാണ് വിവാദപരമായ വിഷയവുമായി ഒസ്ബോണ്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്നാണ് നബിയെ കുറിച്ചുള്ള സിനിമാ പ്രഖ്യാപനം വന്നിരിക്കുന്നത്. ലോകത്ത് വിവിധ മതങ്ങളുടെയും മതപ്രബോധകരുടെയും സിനിമകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇസ്ലാം മതത്തെ കുറിച്ചുള്ള ചിത്രീകരണം നടന്നിട്ടില്ലെന്ന് തന്നെ പറയാം. വിവാദങ്ങളെ പേടിച്ച് പല പദ്ധതികളും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നബിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മുസ്ലിം സമുദായത്തിന്‍റെ വിശ്വാസങ്ങളെ ബാധിക്കുമെന്നതിനാല്‍ ഏത് തരത്തിലാണ് ഒസ്ബോണ്‍ ചിത്രം നിര്‍മ്മിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. നബിയെയും അനുയായികളെയും സ്ക്രീനില്‍ കൊണ്ടുവരുന്നത് ഒസ്ബോണിനെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളി തന്നെയായിരിക്കും.

ഇസ്ലാം സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്താനാണ് സിനിമയിലൂടെ ലക്‍ഷ്യമിടുന്നതെന്നാണ് സിനിമാ നിര്‍മ്മാതാക്കള്‍ പറയുന്നത്. 2011ല്‍ ചിത്രീകരണം തുടങ്ങുമെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ മുസ്ലിം താരങ്ങള്‍ തന്നെ അഭിനയിക്കുമെന്നാണ് അറിയുന്നത്. ഖത്തറിലെ അല്‍നൂര്‍ ഹോള്‍ഡിംഗ്സ്‌ എന്ന കമ്പനിയാണ് ചിത്രത്തിന് നേതൃത്വം നല്‍കുന്നത്. അസോസിയേഷന്‍ ഓഫ്‌ മുസ്ലീം സ്കോളേഴ്സ്‌ എന്ന സംഘടനയുടെ തലവനായ ഷെയ്ഖ്‌ യൂസഫ്‌ ഖ്വറാദവി 150 ദശലക്ഷം ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ വേണ്‌ടിയുള്ള ഗവേഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു‌.

ഇതിന് മുമ്പ് 1976ല്‍ നബിയുടെ ജീവിതം വിഷയമാക്കി ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. അന്നത്തെ പ്രക്ഷോഭങ്ങളും വിവാദങ്ങളും സിനിമാ ലോകം മറന്നിട്ടുണ്ടാകില്ല. മുസ്തഫ അക്കാദയാണ് അന്ന് നബിയെ കുറിച്ച് ‘ദി മെസേജ്’ എന്ന ചിത്രം നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍, വിവാദങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും മുസ്ലിം സമുദായം ഈ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുസ്‌ലിം വിശ്വാസങ്ങള്‍ക്ക് പൂര്‍ണ അംഗീകാരം നല്‍കുന്നതായിരുന്നു ദി മെസേജ്.

അതേസമയം, ദി മെസേജിന്‍റെ റീമേക്ക് നിര്‍മ്മിക്കാന്‍ ഓസ്കാര്‍ സോഗ്ബി കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നു. ദി മെസേജ് പുറത്തിറങ്ങിയതില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു ഇന്നത്തെ സിനിമാ ലോകം. സിനിമയോടുള്ള ഇസ്ലാം മത പുരോഹിതന്‍‌മാരുടെ മനോഭാവത്തിന് ഏറെ മാറ്റം വന്നിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിലുള്ള മിക്ക രാജ്യങ്ങളിലും ഇന്ന് സിനിമയ്ക്ക് നല്ല സ്ഥാനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, ദി മെസേജില്‍ നിന്ന് ഒസ്ബോന്‍റെ സിനിമയിലേക്ക് എത്തുമ്പോള്‍ ചരിത്രപരമായ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ഡാവിഞ്ചി കോഡ് ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഉടലെടുത്തത് പോലുള്ള വിവാദങ്ങള്‍ ഒസ്ബോന്‍റെ ചിത്രത്തെയും കാത്തിരിക്കുന്നുണ്ട്. നബിയുടെ ജീവിതത്തിലെ പല സംഭവങ്ങളും പാശ്ചാത്യര്‍ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. ഐസാ ബീവിയെ നബി നിക്കാഹ് കഴിച്ച ചരിത്രമൊക്കെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ഇത് സുന്നികള്‍ക്കിടയിലും ഷിയകള്‍ക്കിടയിലും പ്രക്ഷോഭത്തിന് വഴിതെളിക്കും. ചരിത്രം വളച്ചൊടിക്കുന്നതോടെ വിവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

ഇതിന് മുമ്പ് ഡാനിഷ് ദിനപത്രത്തില്‍ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു. ഇത്തരം പ്രതിസന്ധികളൊക്കെ തരണം ചെയ്ത് മുഹമ്മദ് നബിയെ കുറിച്ച് നിര്‍മ്മിക്കുന്ന ചിത്രം സിനിമാ ലോകത്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മാട്രിക്സ്, നബിച്ചിത്രം, ബാരി ഒസ്ബോണ്