ബേവാച്ച് സുന്ദരി പമേല ആന്‍ഡേഴ്സണ്‍ ഹോളിവുഡിന്റെ ചൂടന്‍ ഹൃദയത്തുടിപ്പായി മാറിയിട്ട് വര്‍ഷങ്ങളായി. പ്രായം നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുകയാണെങ്കിലും മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ല എന്നാണ് പമിയുടെ തീരുമാനം.
1989 ല്‍ പ്ലേബോയ് മാഗസിന്റെ പുറന്താളുകള്‍ക്കായി പോസ് ചെയ്ത അതേ മനസ്സുമായിട്ടാണ് പമി ഇന്നും ഗ്ലാമര്‍ ലോകത്ത് ചുറ്റിയടിക്കുന്നത്. തുറന്നു കാട്ടലുകളുടെ സീമകള്‍ പലപ്പോഴും ലംഘിക്കാന്‍ ഇഷ്ടപ്പെട്ട ഈ താരത്തിന് ഇതിനൊക്കെ പ്രത്യേക പ്രായമുണ്ടെന്ന് പറയുന്നവരോട് പുച്ഛമാണ്!
തന്റെ പ്രതിരൂപം കണ്ണാടിയില്‍ കാണുമ്പോള്‍ ആ കാണുന്നതല്ല താന്‍ എന്ന വിചാരമാണ് ഈ നടിക്കുള്ളത്. കാരണം മറ്റൊന്നുമല്ല, തന്റെ മനസ്സ് ഇതിലൊക്കെ പതിന്മടങ്ങ് ഹോട്ടാണെന്നാണ് പമേലയുടെ വാദം! ഇനിയൊരിക്കല്‍ ശരീരത്തിന് ഉടവു തട്ടുകയാണെങ്കില്‍ മാറി ചിന്തിക്കാമെന്ന് പറയുന്നതിനും ഈ സുന്ദരിക്ക് മടിയില്ല.
തുറന്നു കാട്ടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിലും ഒരു പമി ശൈലിയുണ്ട്. മാഗസിനുകളിലും മറ്റും കാണുന്നതിനെ അനുകരിക്കുന്നത് ഈ താരത്തിന് തീരെ ഇഷ്ടമില്ല. മേനി പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന നടത്തേണ്ടത് എന്ന് ഇവര്‍ കരുതുന്നു.
ഈ വരുന്ന ക്രിസ്മസിന് ന്യൂവിമ്പിള്‍ഡണ്‍ തിയേറ്ററിന്റെ ‘അലാദ്ദീന്‍’ എന്ന നാടകത്തില്‍ ‘ജീനി’ ആയി എത്തുന്നത് ഈ ഹോട്ടസ്റ്റ് താരമാണ്.