കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ഡാനിയല്‍ ക്രെയ്ഗ് വീണ്ടും ജയിംസ് ബോണ്ട് (Daniel craig to play James Bond again)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
ജയിംസ് ബോണ്ട് വീണ്ടും അവതരിക്കുകയാണ്, ഇത്തവണയും ഡാനിയല്‍ ക്രെയ്‌ഗിന്‍റെ രൂപത്തില്‍ തന്നെ. 41കാരനായ ക്രെയ്ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരാന്‍ പോകുന്ന ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ കൂടി താന്‍ തന്നെ നായകനാകുമെന്നാണ് താരം അറിയിച്ചത്.

അടുത്ത വര്‍ഷം അവസാനമാണ് പുതിയ ബോണ്ട് ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുക. ക്രെയ്ഗിനെക്കൂടാതെ ജൂഡി ഡെഞ്ചും ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിനിമയുടെ സംവിധായകന്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സ്ലം‌ഡോഗ് മില്യണയറിന്‍റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ പുതിയ ബോണ്ട് ചിത്രം ഒരുക്കുമെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയുടെ സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാന്‍ ബോണ്ട് ചിത്രത്തിന് സംഗീതം നല്‍കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്തായാലും ഡാനിയല്‍ ക്രെയ്ഗ് വീണ്ടും ബോണ്ട് ചിത്രത്തില്‍ നായകനാകുന്നതോടെ ജയിംസ് ബോണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്.

കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സൊലെയ്സ് എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ക്രെയ്ഗ് നായകനായത്. റോജര്‍ മൂറും സീന്‍ കോണറിയുമാണ് ഏറ്റവും കൂടുതല്‍ തവണ ജയിംസ് ബോണ്ട് ആയി വേഷമിട്ടിട്ടുള്ളത്. ഇനി വരാന്‍ പോകുന്നത് ജയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിമൂന്നാമത്തെ ചിത്രമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജയിംസ് ബോണ്ട്, ഡാനി ബോയ്ല്, കാസിനോ റോയല്, ക്വാണ്ടം ഓഫ് സൊലെയ്സ്, ക്രെയ്ഗ്