കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » മുരുഗദോസ് - സൂര്യ ചിത്രം ഇംഗ്ലീഷില്‍! (Murugadoss - Suriya to film in English)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
‘ഗജിനി’ക്ക് ശേഷം സൂര്യയും എ ആര്‍ മുരുഗദോസും ഒന്നിക്കുന്ന സിനിമ ഇംഗ്ലീഷില്‍ പുറത്തിറങ്ങും. തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഈ സിനിമ ഇപ്പോല്‍ ഇംഗ്ലീഷ് ഭാഷയില്‍ കൂടി പുറത്തിറക്കാനുള്ള സംഗതികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

ഇതു സംബന്ധിച്ച് ഹോളിവുഡ് സാങ്കേതികവിദഗ്ധരുമായി മുരുഗദോസ് പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.

പതിവു പോലെ ഒരു ആക്ഷന്‍ ത്രില്ലറാണ് മുരുഗദോസ് ഇത്തവണയും പ്ലാന്‍ ചെയ്യുന്നത്. ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചിത്രം ഇംഗ്ലീഷില്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തെക്കുറിച്ച് മുരുഗദോസും സൂര്യയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഏകദേശം ഒരു വര്‍ഷത്തോളം ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സൂര്യ സമ്മതം മൂളിയെന്നാണ് അറിയുന്നത്.

രവി കെ ചന്ദ്രനായിരിക്കും ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബോളിവുഡില്‍ വന്‍ തിരക്കിലായ രവി ഏറെക്കാലത്തിന് ശേഷമാണ് ഒരു ബഹുഭാഷാചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

എന്തായാലും ഗജിനിയേക്കാള്‍ വലിയൊരു ഹിറ്റ് നല്‍കാനുള്ള ശ്രമത്തിലാണ് സൂര്യയും മുരുഗദോസുമെന്ന വിശ്വാസത്തിലാണ് സിനിമാലോകം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: എ ആര് മുരുഗദോസ്, സൂര്യ, ഹോളിവുഡ്, ഇംഗ്ലീഷ്, ഡോണ് നരിമാന്