കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ഇവയ്ക്ക് ഭര്‍ത്താവിനെ വിവാഹം ചെയ്യണം ! (Eva wants to marry her husband !)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
PRO
“ഡസ്പറേറ്റ് ഹൌസ് വൈവ്സ്” താരം ഇവ ലോംഗോറിയയ്ക്ക് ഒന്നുകൂടി വിവാഹിതയാവണം. പ്രശസ്തയായ മോഡല്‍ സുന്ദരി വിവാഹംചെയ്യാന്‍ ആഗ്രഹിക്കുന്നത് ആരെന്നറിയേണ്ടേ? മറ്റാരെയുമല്ല, സ്വന്തം ഭര്‍ത്താവ് ടോണി പാര്‍ക്കറിനെ തന്നെ!

ബാസ്ക്കറ്റ്ബോള്‍ താരം ടോണിയുമായുള്ള വിവാഹം 2007 ല്‍ ആണ് കഴിഞ്ഞത്. എന്നാല്‍, പാരീസിനെ പിടിച്ചുകുലുക്കിയ ആ വിവാഹാഘോഷങ്ങള്‍ തന്റെ മനസ്സില്‍ നിന്ന് മങ്ങിപ്പോയെന്നാണ് ഇവ പരാതിപ്പെടുന്നത്. അന്ന്, വളരെയധികം തിരക്കുകൂട്ടിയാണ് വിവാഹം നടന്നതെന്നും അതിനാല്‍ ചടങ്ങിന്റെ ആസ്വാദ്യത കുറഞ്ഞുപോയി എന്നും ഈ ഹോളിവുഡ് സുന്ദരി പരാതിപ്പെടുന്നു.

2007 ല്‍ ആണ് വിവാഹിതരായെങ്കിലും തങ്ങളുടെ ബന്ധം നീണ്ട ആറ് വര്‍ഷങ്ങള്‍ പിന്നിട്ടു എന്ന് ഇവ ഓര്‍ക്കുന്നു. ഒരുമിച്ചുള്ള ജീവിതത്തിന്റെ സുഖം ദിനം‌തോറും വര്‍ദ്ധിക്കുകയാണെന്നും ഈ ഹോളിവുഡ് ‘ഹോട്ടി’ അഭിപ്രായപ്പെടുന്നു.

ചിലരൊക്കെ നെറ്റി ചുളിക്കുന്നു എങ്കിലും ഇന്നലത്തെ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുക പ്രയാസമായതിനാലും വിവാഹത്തിന്റെ മാധുര്യം ഒന്നുകൂടി മനസ്സിലേക്ക് ആവാഹിക്കാനും ഇവ ലോംഗോറിയ ഒന്നു കൂടി സ്വന്തം ഭര്‍ത്താവിനെ വിവാഹംചെയ്യുന്നതില്‍ തെറ്റില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇവ ലോംഗോറിയ, ഡസ്പറേറ്റ് ഹൌസ് വൈവ്സ്, ടോണി പാര്ക്കര്