കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » “പ്ലീസ്, ബെഡ്‌റൂമിലെ ലൈറ്റ് അണയ്ക്കരുത്!” ("Don't off the light in bed-room, please")
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
ഓരോരുത്തര്‍ക്കും ഭയം ഓരോ തരത്തിലാണ്. ചിലര്‍ക്ക് വന്യമൃഗങ്ങളെ കാണുന്നത് പേടിയാണ്. ആനയെ ടി വിയില്‍ കാണുന്നത് ഇഷ്ടമാണെങ്കിലും നേരില്‍ കണ്ടാല്‍ ഓടിയൊളിക്കുന്നവരുണ്ട്. ചിലര്‍ക്ക് ഇഴജന്തുക്കളെയാണ് ഭയം. പാറ്റ, പല്ലി തുടങ്ങിയവയെ പേടിക്കുന്നവരും വിരളമല്ല.

ഗായികയും നടിയുമായ ജെന്നിഫല്‍ ലോപ്പസിന്‍റെ കാര്യമെടുത്താല്‍, കക്ഷിക്ക് ഇരുട്ടാണ് ഭയം. ‘ഇരുട്ട്’ എന്നു എവിടെയെങ്കിലും എഴുതിക്കാണിച്ചാല്‍ ജെന്നി പിന്നീട് ആ വഴി പോകില്ല. ഇരുട്ടത്ത് ഭൂതപ്രേത പിശാചുക്കളൊക്കെ തന്നെ ആക്രമിക്കുമെന്നോ ഒറ്റപ്പെട്ടു പോകുമെന്നോ ഒക്കെ ജെന്നിഫര്‍ ഭയപ്പെടുന്നു. ഇരുട്ടില്‍ അകപ്പെട്ടാല്‍ ഒരു തരം ശ്വാസം മുട്ടല്‍!

ഈ സ്വഭാവം കൊണ്ട് ബുദ്ധിമുട്ടുന്നത് ജെന്നിഫര്‍ ലോപ്പസിന്‍റെ പാവം ഭര്‍ത്താവ് മാര്‍ക്ക് ആന്‍റണിയാണ്. ബെഡ് റൂമിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ പോലും ജെന്നി സമ്മതിക്കുന്നില്ലത്രേ. മാര്‍ക്ക് ആന്‍റണിക്കാണെങ്കില്‍ ഇരുട്ടത്തു കിടന്നില്ലെങ്കില്‍ ഉറക്കം വരില്ല.

“എനിക്ക് ശാന്തത ഇഷ്ടമാണ്. പക്ഷേ, ഇരുട്ട് ഇഷ്ടമല്ല. മാര്‍ക്ക് ബെഡ് റൂമില്‍ എത്തിയാല്‍ ഞാന്‍ ഉറങ്ങുന്നതു വരെ കാത്തിരിക്കും. ഞാന്‍ ഉറങ്ങി എന്ന് ഉറപ്പാക്കിയതിനു ശേഷമേ അദ്ദേഹം ലൈറ്റുകള്‍ ഓഫ് ചെയ്യാറുള്ളൂ” - ജെന്നി പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജെന്നിഫര് ലോപ്പസ്, മാര്ക്ക് ആന്റണി, കിടക്കമുറി, കിടപ്പറ, ഇരുട്ട്