കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ബ്രാഡ് പിറ്റ് വിരമിക്കുന്നു (Is Brad Pitt planning to retire?)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
ബ്രാഡ് പിറ്റ്
PRO
PRO
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബ്രാഡ് പിറ്റ് അഭിനയ ജീവിതം മതിയാക്കുകയാണ്. ഇനി സ്വസ്ഥമായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിയാലോ എന്ന് ആലോചിക്കുകയാണ് താരം. വയസമ്മാര്‍ക്ക് പറ്റിയ പണിയല്ല അഭിനയമെന്നാണ് ബ്രാഡ് പിറ്റിന്‍റെ കണ്ടെത്തല്‍. കക്ഷിക്ക് ഇപ്പോള്‍ 45 വയസ് ആവുന്നതേയുള്ളൂ. ഇരുപത് വര്‍ഷം അഭിനയ ജീവിതത്തില്‍ തുടര്‍ന്നതോടെ താരത്തിന് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ട്രോയ്, സ്നാച്ച്, ഓഷ്യന്‍സ് സീരീസ് (ലവന്‍, ട്വല്‍‌വ്, തെര്‍ട്ടീന്‍), ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുകയും ട്രോയ്, ദ ഡിപ്പാര്‍‌ട്ടഡ് അടക്കം എട്ടോളം വന്‍ ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തയാളാണ് ബ്രാഡ് പിറ്റ്. ‘ദ ലോസ്റ്റ് സിറ്റി ഓഫ് ഇസെഡ്’ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ നായകനായി അഭിനയിക്കുകയുമാണിപ്പോള്‍ ഈ നടന്‍.

“ഞാന്‍ ചിന്തിക്കുന്നത്, അഭിനയം എന്നാല്‍ ചെറുപ്പക്കാരുടെ കളിയാണെന്നാണ്. നമ്മളൊക്കെ പ്രായമായിക്കൊണ്ടിരിക്കുകയാണ്. കഴിയുന്നത്ര സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ചെയ്യാനുള്ളതൊക്കെ ചെയ്തു എന്നൊരു തോന്നല്‍” - ബ്രാഡ് പിറ്റ് പറയുന്നു.

ഒരു നടന് നേടാവുന്നതിന്‍റെ പരമാവധി നേട്ടങ്ങള്‍ കൊയ്ത താരമാണ് ബ്രാഡ് പിറ്റ്. ആരിലും അസൂയയുളവാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയജീവിതം. ഇനിയിപ്പോള്‍ പങ്കാളി ആഞ്ചലീനാ ജോളിയും ആറു കുട്ടികളുമായി സ്വസ്ഥം ഗൃഹഭരണം ലൈനില്‍ അങ്ങു തുടര്‍ന്നാലോ എന്നാണ് ബ്രാഡ് പിറ്റിന്‍റെ ആലോചന.

വാല്‍ക്കഷണം: അഭിനയ ജീവിതത്തിന്‍റെ മുപ്പതു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ക്ക് ഇങ്ങനെയൊരു വിരമിക്കലിനെപ്പറ്റി ആലോചിക്കാന്‍ കഴിയുമോ? ബ്രാഡ് പിറ്റിനൊക്കെയാവാം, നമ്മള്‍ പാവങ്ങളല്ലേയെന്നായിരിക്കും മറുപടി!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബ്രാഡ്പിറ്റ്, സിനിമ, ഹോളിവുഡ്, ഇംഗ്ലീഷ്, ആഞ്ചലീന ജോളി, ബ്രാഡ് പിറ്റ്