കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » മീഗന്‍ പുരുഷന്‍‌മാരില്‍ ‘ഒരുവള്‍’ ! (Megan enjoying boys' company)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
വാര്‍ത്തകളില്‍ എളുപ്പം സ്ഥാനം പിടിക്കാന്‍ കഴിവുള്ള, “ദ ട്രാന്‍സ്‌ഫോര്‍മേര്‍സ്: റിവഞ്ച് ഓഫ് ദ ഫാളന്‍ സ്റ്റാര്‍” താരം, മീഗന്‍ ഫോക്സ് ഇപ്പോള്‍ സുഹൃത്തുക്കളുടെ കാര്യത്തിലാണ് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

ഹോളിവുഡ് സുന്ദരി മീഗന്‍ ഫോക്സിന് സ്ത്രീകളെക്കാള്‍ ഇഷ്ടം പുരുഷന്‍‌മാരെയാണ്. പുരുഷന്‍‌മാരില്‍ ‘ഒരുവള്‍‘ ആയിരിക്കാന്‍ മീഗന് വളരെയിഷ്ടമാണ് എന്നാണ് ഈ സുന്ദരിയുടെ വെളിപ്പെടുത്തലിലൂടെ മനസ്സിലാവുന്നത്.

തന്റെ മിക്ക സുഹൃത്തുക്കളും ആണ്‍കുട്ടികളാണ് എന്ന് പറയാന്‍ മടിക്കാത്ത മീഗന്‍ തനിക്ക് ഒരൊറ്റ പെണ്‍കുട്ടി മാത്രമേ സുഹൃത്തായുള്ളൂ എന്ന് വെളിപ്പെടുത്തി. ആണ്‍കുട്ടികളുടെ കമ്പനി വളരെ ആസ്വദിക്കുന്ന ഇവര്‍ തനിക്ക് ആണുങ്ങളുമായുള്ള ഇടപാടേ പറ്റൂ എന്ന് മടിയില്ലാതെ തുറന്നടിക്കുന്നു.

ആണുങ്ങളെ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മീഗന്റെ ഏക പെണ്‍ സുഹൃത്ത് സിനിമാ ലോകത്ത് നിന്നുള്ളതാണെന്ന് കരുതിയാല്‍ തെറ്റി. അവര്‍ ഫ്ലോറിഡയില്‍ ഒരു മാളിലെ ജോലിക്കാരിയാണ്.

ഇതിനിടെ, ജയിംസ് ബോണ്ട് നായികയാവാനുള്ള ക്ഷണം നിരസിച്ചു എന്ന വാര്‍ത്ത മീഗന്‍ നിഷേധിച്ചു. താന്‍ ബോണ്ട് ചിത്രങ്ങളുടെ ആരാധികയാണെന്നും. ബോണ്ട് ചിത്രത്തിലേക്ക് ആരും ക്ഷണിച്ചിട്ടില്ല എന്നും മീഗന്‍ പറഞ്ഞു.

പണത്തിനു വേണ്ടി ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പലതും ചെയ്യേണ്ടി വരുന്ന ഒരു വേശ്യയെ പോലെയാണ് അഭിനേതാവ് എന്ന് മീഗന്‍ അഭിപ്രായപ്പെട്ടത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. അഭിനേതാക്കള്‍ ആരെയെങ്കിലും ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നത് കാണാന്‍ വേണ്ടിയാണ് മറ്റുള്ളവര്‍ പണം മുടക്കുന്നത് എന്നാണ് മീഗന്റെ അഭിപ്രായം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീഗന് ഫോക്സ്, ജയിംസ് ബോണ്ട്, സുഹൃത്തുക്കള്, ആണുങ്ങള്