കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » അംബാനിയും സ്പില്‍ബെര്‍ഗും ഒന്നിക്കുന്നു! (Ambani joins hand with Spilberg)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ഡ്രീം‌വര്‍ക്ക്‌സ് സ്റ്റുഡിയോയും അനില്‍ അംബാനിയുടെ ബിഗ് എന്റര്‍‌ടെയിന്റ്‌മെന്റും പുതിയൊരു സിനിമാക്കമ്പനിക്കായി ഒന്നിക്കുന്നു. ഒരു വര്‍ഷത്തില്‍ ആറോളം സിനിമകള്‍ എടുക്കാനാണ് പുതിയ സിനിമാക്കമ്പനി പദ്ധതിയിടുന്നത്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗും അനില്‍ അംബാനിയും ഡ്രീം‌വര്‍ക്ക്‌സിന്റെ ഇപ്പോഴത്തെ മേധാവിയായ സ്റ്റേസി സ്നൈഡറും ഒരുമിച്ചാണ് പുതിയ കമ്പനി രൂപം കൊണ്ട കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

പുതിയ സിനിമാക്കമ്പനി 825 മില്യണ്‍ ഡോളറാണ് സമാഹരിക്കുക. ഇതില്‍ 325 മില്യണ്‍ ഡോളര്‍ അംബാനിയുടേതായിരിക്കും. വാള്‍‌ട്ട് ഡിസ്നി ഏകദേശം 175 മില്യണ്‍ ഡോളര്‍ നല്‍‌കും. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, സ്നൈഡര്‍, റിലയന്‍സിന്റെ അമിതാബ് ജൂന്‍‌ജൂന്‍‌വാല, സോണി പിക്ചേഴ്സിന്റെ പഴയ സി ഇ ഒ അലന്‍ ലെവീന്‍ എന്നിവരാണ് കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍.

ആഗോള സിനിമാ ആസ്വാദകര്‍ക്കായി മികച്ച സിനിമകള്‍ ഒരുക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. സ്പില്‍ബെര്‍ഗ് അടക്കമുള്ള ലോകോത്തര സംവിധായകരും ഹോളിവുഡ് താരങ്ങളും ഈ സിനിമകള്‍ക്കായി ഒരുമിക്കും. ഇന്ത്യയടക്കം, എല്ലാ രാജ്യങ്ങളിലും ഒരേ സമയത്താണ് ഈ സിനിമകള്‍ റിലീസാവുക. വിദേശ സിനിമാ പ്രവര്‍ത്തകരും ഇന്ത്യന്‍ സിനിമാ രംഗത്തുള്ളവരും ഈ കമ്പനിക്കുവേണ്ടി ഒന്നിക്കും എന്നറിയുന്നു.

റിലയന്‍സിന്റേതാണ്, മള്‍‌ട്ടിപ്ലക്സ് തീയേറ്റര്‍ ശൃംഖലകളുള്ള സിനിമാ നിര്‍മാണ കമ്പനിയായ ആഡ്‌ലാബ്സ്. കഴിഞ്ഞ വര്‍ഷം ഈ കമ്പനിക്ക് റെക്കോര്‍ഡ് നഷ്ടമാണ് ഉണ്ടായത്. ഈ കമ്പനിയാണ് മമ്മൂട്ടിയെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടിസ്രാങ്ക് എന്ന സിനിമ നിര്‍മിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സ്റ്റിവന് സ്പില്ബെര്ഗ്, സ്റ്റീവന് സ്പില്ബെര്ഗ്, അനില് അംബാനി, റിലയന്സ്, ആഡ്ലാബ്സ്, ഡ്രീംവര്ക്ക്സ് സ്റ്റുഡിയോ, മമ്മൂട്ടി