കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » വിക്ടോറിയയ്ക്ക് മാറിടം ഭാരമാവുന്നു ! (Victoria underwent Boob Reduction)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
മാറിടത്തിന്റെ വലിപ്പം കൂട്ടി വശ്യത വര്‍ദ്ധിപ്പിക്കാനുള്ള ആവേശം ഹോളിവുഡ് സുന്ദരിമാര്‍ക്കും ബോളിവുഡ് സുന്ദരിമാര്‍ക്കും ഏകദേശം ഒരുപോലെയാണ്. വശ്യ സൌന്ദര്യത്തിനായി നമ്മുടെ പഴയ ‘പോഷ് സ്പൈസ്’, വിക്ടോറിയയും ഇതൊക്കെ ചെയ്തു. പക്ഷേ ആ ആവേശം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കെട്ടടങ്ങിയത്രേ.

വിക്ടോറിയ ബക്കാം എന്ന സുന്ദരിക്ക് മാത്രമല്ല ഈ പുനര്‍വിചിന്തനം ഉണ്ടായത്. മാറിട വലിപ്പത്തിനു വേണ്ടി ഇങ്ങകലെ ബോളിവുഡില്‍ തനുശ്രീദത്തയും രാഖി സാവന്തും എന്തിനേറെ വിശ്വസുന്ദരി സുഷ്മിത സെന്‍ പോലും ശസ്ത്രക്രിയയ്ക്ക് വിധേയേരായിരുന്നു. എന്നാല്‍ ഇവരൊക്കെ പിന്നീട് മറിച്ചു ചിന്തിക്കുകയും ചെയ്തു.

പലവിധ ശാരീരിക അസ്വസ്ഥതകള്‍ ജീവിതത്തെ അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ ഹോട്ടാകാന്‍ ആഗ്രഹിച്ച ബോളിവുഡ് സുന്ദരിമാരൊക്കെ വീണ്ടും ശസ്ത്രക്രിയാ മേശയിലെത്തി - ഇത് മാറിട വലിപ്പം കുറയ്ക്കാനായിരുന്നു എന്ന് മാത്രം!

കാണികളെ ഹരം പിടിപ്പിക്കാനായി വിക്ടോറിയ രണ്ട് തവണ മാറിടം വലുതാക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. സ്പൈസ് ഗേള്‍ എന്ന ഇമേജില്‍ നിന്ന് ഫാഷന്‍ റാണി എന്ന പട്ടം കൈയെത്തിപ്പിടിച്ചപ്പോഴും തന്നെ താനാക്കിയതെല്ലാം സൌന്ദര്യത്തിന്റെ അളവഴകുകള്‍ ആണെന്ന് വിക്ടോറിയ മറന്നിരുന്നില്ല.

എന്നാല്‍, ഒരു മാസത്തിനു മുമ്പ് ഇവര്‍ ലോസ് ഏഞ്ചല്‍‌സില്‍ വച്ച് മാറിടം ചെറുതാക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയാ‍യി എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുകാരണം അഴവളവുകള്‍ വിക്ടോറിയ തന്നെ പുനര്‍ നിര്‍ണയിച്ചതോ അതോ ബോളിവുഡ് ‘ഹോട്ടി’കള്‍ക്ക് പറ്റിയ അബദ്ധം ആവര്‍ത്തിച്ചതോ എന്ന് വ്യക്തമല്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിക്ടോറിയ ബക്കാം, ഹോളിവുഡ്, മാറിട ശസ്ത്രക്രിയ