കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ‘ഇഷ്ക്’ കാണാന്‍ സ്റ്റാലന് ആഗ്രഹം! (Sylvester Stallone wants to see Kambaqt Ishq!)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
അതെ, സാക്ഷാല്‍ മസില്‍മാനായ ഹോളിവുഡ് താരം സില്‍‌വെസ്റ്റര്‍ സ്റ്റാലനും ‘കംബക്ത് ഇഷ്ക്’ കാണാന്‍ ഒരാഗ്രഹം. കംബക്ത് ഇഷ്കില്‍ അഭിനയിച്ച, സില്‍‌വെസ്റ്റര്‍ സ്റ്റാലന്‍ അടക്കമുള്ള ഹോളിവുഡ് താരങ്ങള്‍ ഈ പടം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഇവര്‍ക്കായി ലോസ് ഏഞ്ചല്‍‌സില്‍ ഒരു പ്രദര്‍ശനം ഒരുക്കുന്നുവെന്നും സിനിമയുടെ സംവിധായകനായ സജിദ് നദിയാദ്‌വാല തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

വന്‍ ഓപ്പണിംഗ് കളക്ഷന്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമയാണ് അക്ഷയ് - കരീനാ ടീം അഭിനയിച്ച ‘കംബക്ത് ഇഷ്ക്’. ലോസ് ഏഞ്ചല്‍‌സില്‍ ‘കംബക്ത് ഇഷ്ക്’ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ജോലിത്തിരക്കിനാല്‍ സില്‍‌വെസ്റ്റര്‍ സ്റ്റാലനും ഡെന്നിസീ റിച്ചാര്‍ഡ്സിനും ബ്രാന്‍‌ഡണ്‍ റൌത്തിനും സിനിമ കാണാനായില്ല.

‘ദ എക്സ്പാന്‍ഡിബിള്‍സ്’ എന്ന സിനിമയുടെ ജോലിത്തിരക്കിലാണ് സ്റ്റാലനിപ്പോള്‍. അര്‍ണോഡ് ഷ്വാസനൈഗര്‍, ജോണ്‍ സ്റ്റാഥം, ജെറ്റ്‌ലീ തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്ന ദ എക്സ്പാന്‍ഡിബിള്‍സില്‍ സ്റ്റാലന്‍ നായകനുമാണ്. സിനിമ സംവിധാനം ചെയ്യുന്നതും സ്റ്റാലന്‍ തന്നെ. ഡെന്നിസീ റിച്ചാര്‍ഡ്സാവട്ടെ, തന്റെ പുതിയ സിനിമയുടെ റിലീസിംഗ് പരിപാടികള്‍ ഉള്ളതിനാല്‍ തിരക്കിലാണ്. ബ്രാന്‍‌ഡണ്‍ റൌത്തിനും തിരക്കുതന്നെ.

ഇവര്‍ക്ക് മൂന്നുപേര്‍ക്കും കംബക്ത് ഇഷ്കിന്റെ പ്രദര്‍ശനമൊരുക്കാന്‍ ലോസ് ഏഞ്ചസിലേക്ക് പറക്കാനൊരുങ്ങുകയാണ് സജിദ് നദിയാദ്‌വാല. അക്ഷയും കരീനയും പുതിയ സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനാല്‍ തന്നോടൊപ്പം ലോസ് ഏഞ്ചസിലേക്ക് പറക്കുന്നില്ലെന്നും സജിദ് അറിയിച്ചു.

ഗംഭീര ഓപ്പണിംഗോടെയാണ് കംബക്ത് ഇഷ്കിന്റെ പ്രദര്‍ശനം ആരംഭിച്ചതെങ്കിലും മോശം പടമെന്നാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്. മിക്ക തീയേറ്ററുകളില്‍ നിന്നും കംബക്ത് ഇഷ്ക് പുറത്താവുകയും ചെയ്തിട്ടുണ്ട്. തമിഴില്‍ കമലസാഹന്‍ നായകനായി അഭിനയിച്ച ‘പമ്മല്‍ കെ സംബന്ധം’ എന്ന സിനിമയുടെ റിമേക്കാണ് ‘കംബക്ത് ഇഷ്ക്’.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സജിദ് നദിയാവാല, സില്വെസ്റ്റര് സ്റ്റാലൊണ്, അര്ണോഡ് ഷ്വാസനെഗര്, കംബക്ത് ഇഷ്ക്, ഹിന്ദി സിനിമ