കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » തകര്‍പ്പന്‍ കളക്ഷനുമായി ‘അപ്’ (It's 'Up' and away again at box office)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
വാര്‍ണര്‍ ബ്രദേഴ്സിന്റെ ബാച്ചിലര്‍ കോമഡി ചിത്രമായ ‘ദ ഹാംഗ്‌ഓവറി’നും യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ ‘ലാന്‍ഡ് ഓഫ് ദ ലോസ്റ്റി’നും പിക്സാര്‍ ആനിമേഷന്‍സിന്റെ ‘അപ്’ എന്ന ആനിമേഷന്‍ സിനിമയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല. ജൂണ്‍ ആദ്യവാരം അവസാനിക്കുമ്പോള്‍ 44.2 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിക്കൊണ്ട് ‘അപ്’ കുതിക്കുകയാണ്.
അപ്പ്
PROPRO

ഹീലിയം ബലൂണുകള്‍ വഹിച്ചുകൊണ്ടുപോവുന്ന ഒരു പറക്കും‌വീട്ടില്‍ സഞ്ചരിക്കുന്ന ഒരു വൃദ്ധന്റെ കഥയാണ് അപ്. അപ്പിന്റെ സംവിധായകന്‍ വന്‍ ഹിറ്റായ ‘മോണ്‍സ്റ്റര്‍ ഇങ്ക്’ എന്ന ആനിമേഷന്‍ സിനിമയെടുത്ത പീറ്റ് ഡോക്‌ടറാണ്. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 37.3 മില്യണ്‍ ഡോളര്‍ നേടാന്‍ ഈ സിനിമയ്ക്കായി. പിക്സാറിന്റെ വാല്‍-ഇ, റാറ്റാറ്റൂയീ, കാര്‍സ്, ടോയ് സ്റ്റോറി എന്നീ സിനിമകളെ പോലെ ഈ സിനിമയും വന്‍ ഹിറ്റാവുമെന്ന് കരുതപ്പെടുന്നു.

ജൂണ്‍ രണ്ടാം വാരത്തിലെ ഹോളിവുഡ് കളക്ഷന്‍ കാര്‍ഡ് ഇങ്ങനെയാണ്:

1. അപ്, 44.2 മില്യണ്‍ ഡോളര്‍
2. ദ ഹാംഗ്‌ഓവര്‍, 43.3 മില്യണ്‍ ഡോളര്‍
3. ലാന്‍‌ഡ് ഓഫ് ദ ലോസ്റ്റ്, 19.5 മില്യണ്‍ ഡോളര്‍
4. നൈറ്റ് അറ്റ് ദ മ്യൂസിയം, 14.7 മില്യണ്‍ ഡോളര്‍
5. സ്റ്റാര്‍ ട്രെക്ക്, 8.4 മില്യണ്‍ ഡോളര്‍
6. ടെര്‍‌മിനേറ്റര്‍ സാല്‍‌വേഷന്‍, 8.2 മില്യണ്‍ ഡോളര്‍
7. ഡ്രാഗ് മി റ്റു ഹെല്‍, 7.3 മില്യണ്‍ ഡോളര്‍
8. ഏഞ്ചല്‍‌സ് ആന്‍ഡ് ഡെമോണ്‍സ്, 6.5 മില്യണ്‍ ഡോളര്‍

ഇതിനിടെ, മൂന്ന് വന്‍ ബജറ്റ് സിനിമകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഹോളിവുഡ്. മൂന്നും തുടര്‍ച്ചാ സിനിമകളാണ്. ‘ട്രാന്‍‌സ്‌ഫോര്‍മേഴ്സ്; റിവഞ്ച് ഓഫ് ദ ഫാളന്‍’, ‘ഐസ് ഏജ്: ഡോണ്‍ ഓഫ് ദ ദിനോസോഴ്സ്’, ‘ഹാരി പോട്ടര്‍ ആന്‍‌ഡ് ദ ഹാഫ്-ബ്ലഡ് പ്രിന്‍സ്’ എന്നിവയാണവ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഈ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അപ്പ്, ദ ഹാംഗ്ഓവര്, ലാന്ഡ് ഓഫ് ദ ലോസ്റ്റ്, ഹോളിവുഡ്, ബോക്സ് ഓഫീസ്