ഒരു അഭിനേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന് ലോകത്തിലെ പ്രമുഖ സിനിമാക്കാര്‍ അംഗീകരിച്ചിട്ടുള്ള ഉത്തരമാണ് ‘വേശ്യയെപ്പോലെയായിരിക്കണം’ എന്നുള്ളത്. ഈ നിര്‍വചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് യോജിക്കുന്നവരാണ് മലയാളത്തിലെ മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തുമൊക്കെ. ഇപ്പോഴിതാ ഹോളിവുഡ് ഹോട്ട് ഗേള്‍ മീഗന്‍ ഫോക്സ് ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നു.
PRO
PRO
പണത്തിനു വേണ്ടി ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പലതും ചെയ്യേണ്ടി വരുന്ന വേശ്യയെപ്പോലെയാണ് അഭിനേതാവ് എന്ന് മീഗന്‍ ഫോക്സ് പറയുന്നു. “ആകര്‍ഷകത്വവും സ്നേഹവുമൊക്കെ നടിക്കാന്‍ വേണ്ടി നമുക്ക് പണം ലഭിക്കുന്നു. നമ്മള്‍ ആരെയോ ചുംബിക്കുന്നതും സ്പര്‍ശിക്കുന്നതും അരുതായ്കകള്‍ പലതും പ്രവര്‍ത്തിക്കുന്നതും കാണാന്‍ വേണ്ടിയാണ് മറ്റുള്ളവര്‍ പണം മുടക്കുന്നത്” - മീഗന്‍ പറയുന്നു.
വിവാദങ്ങളും വിവാദപ്രസ്താവനകളും കൊണ്ട് ഹോളിവുഡ് പാപ്പരാസികള്‍ക്കിടയിലെ സജീവ ചര്‍ച്ചാവിഷയമാണ് എന്നും മീഗന്‍. ഒരു റഷ്യക്കാരിയുമായുള്ള ലെസ്‌ബിയന്‍ ബന്ധത്തെക്കുറിച്ചൊക്കെ തുറന്നുപറഞ്ഞ് ചൂടന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മീഗന് സിനിമയില്‍ അവസരങ്ങള്‍ ഏറെയാണ്.
ട്രാന്‍സ്‌ഫോര്‍മേഴ്സിലൂടെ ഏവരുടെയും ഹരമായ മീഗന്‍ ഫോക്സ് അതിന്‍റെ തുടര്‍ച്ചയിലും നായികയാണ്. ‘റിവഞ്ച് ഓഫ് ദി ഫോളെന്‍’ എന്ന ആ സിനിമ ഈ മാസം 19ന് റിലീസ് ചെയ്യും. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ‘ജെന്നിഫര്‍ ബോഡി’ എന്ന സിനിമയിലും മീഗന്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.