സ്ലം ഡോഗ് മില്യണയറിന്‍റെ വിജയം നല്‍കിയ മധുരത്തില്‍ ഫ്രീദ പിന്‍റോ പ്രശസ്തിയുടെ പടവുകള്‍ അനായാസം കീഴടക്കുകയാണ്. എന്നാല്‍, വിജയലഹരിയിലും തന്‍റെ നഷ്ടമായ സ്വകാര്യതയോര്‍ക്കുമ്പോള്‍ ഈ നായികയ്ക്ക് ദുഃഖം മാത്രം !
തന്‍റെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാകുന്നതില്‍ ഫ്രീദ അസ്വസ്ഥയാണ്. ദീര്‍ഘകാല സുഹൃത്തായ റോഹന്‍ അന്‍റാവോയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതും നായകനടന്‍ ദേവ് പട്ടേലുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകളും ടാബ്ലോയിഡുകള്‍ പരസ്യമാക്കി രസിക്കുന്നത് ഫ്രീദയ്ക്ക് ഒട്ടും ദഹിക്കുന്നില്ല.
IFM
IFM
താനും ദേവുമായി അടുപ്പത്തിലാണോ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നതിന് എന്തു മറുപടി നല്‍കാനാണ് എന്നാണ് ഫ്രീദ മറുചോദ്യമുന്നയിക്കുന്നത്. ദേവിനെക്കാളും നല്ലൊരു നടനെ കൂടെ അഭിനയിക്കാന്‍ ലഭിച്ചെന്നു വരില്ല. ആരാധ്യനാണ്, നല്ലൊരു കൂട്ടുകാരനും. എപ്പോഴും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും, ഫ്രീദ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ റോഹനുമായുള്ള ബന്ധം പിരിഞ്ഞത് തുറന്ന് സമ്മതിക്കുന്ന ഫ്രീദയെ ടാബ്ലോയിഡുകള്‍ വിടുന്ന ലക്ഷണമില്ല. റോഹന്‍ പോയെങ്കില്‍ ദേവ് ആ സ്ഥാനത്ത് വന്നിട്ടുണ്ടാവണം എന്നാണ് പാപ്പരാസികള്‍ ഊഹിക്കുന്നത്. അത് ഫ്രീദയുടെ വായില്‍ നിന്ന് തന്നെ വീണുകിട്ടാനും അവര്‍ കിണഞ്ഞ് ശ്രമിക്കുന്നു.
എന്നാല്‍, ബന്ധം തകര്‍ന്നതിനെ കുറിച്ച് ഏറ്റു പറയുന്നത് വസ്തുതകളെ യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നത് കാരണമാണെന്നാണ് ഫ്രീദയുടെ വിശദീകരണം.