പുരുഷന്മാരെ മടുത്തു എന്ന് പ്രഖ്യാപിച്ച് ലെസ്‌ബിയന്‍ ജീവിതം ആരംഭിച്ച 'മീന്‍ഗേള്‍സ്' സുന്ദരി ലിന്‍ഡ്‌സെ ലോഹന്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. തന്‍റെ അലക്‍ഷ്യമായ ജീവിതം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിന്‍റെ പാത സ്വീകരിക്കാന്‍ ഏതായാലും ഈ സുന്ദരി തീരുമാനിച്ചത് നന്നായെന്നാണ് അവരെ സ്നേഹിക്കുന്നവര്‍ പറയുന്നത്.
കാരണം മറ്റൊന്നുമല്ല, ഒരു കോമഡി ചിത്രത്തില്‍ ലിന്‍ഡ്സെ ലോഹന് അവസരം ലഭിച്ചിരിക്കുന്നു. അതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം. ഫാന്‍റസി കോമഡിയായ ‘ദി അദര്‍ സൈഡ്’ ലിന്‍ഡ്സെയുടെ അഭിനയ ജീവിതത്തിന് പുതിയ അധ്യായം കുറിക്കുമെന്നാണ് കരുതുന്നത്.
വിദൂരമായ ഒരു ദ്വീപില്‍ നിന്നുള്ള ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചിത്രത്തില്‍ ലിന്‍ഡ്സെയ്ക്ക്. യുവ ഹൃദയങ്ങളെ പിടിച്ചു കുലുക്കിയ ലിന്‍ഡ്സെയുടെ അംഗലാവണ്യം വീണ്ടും തിയേറ്ററുകള്‍ കീഴടക്കുമോ?
ജനങ്ങള്‍ അവരെ എങ്ങനെ സ്വീകരിക്കുമെന്ന ഭയം ലിന്‍ഡ്സെയ്ക്കുണ്ടെന്ന് സിനിമയുടെ സംവിധായകന്‍ ഡേവിഡ് മിഷേല്‍സ് പറയുന്നു. വുഡി ഹാരള്‍സണ്‍, അലാനിസ് മോറിസെറ്റെ എന്നിവരും ലിന്‍ഡ്സെയോടൊപ്പം അഭിനയിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
അമിതപ്രശസ്‌തിക്കും സമ്പന്നതക്കും നടുവില്‍ ജീവിതം ആഘോഷമാക്കുന്നതിനിടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെ എത്തപ്പെട്ട 22 കാരിയുടെ പുതിയ സംരംഭം ആരാധകരെ ആഹ്ലാദിപ്പിച്ചിരിക്കുകയാണ്.