കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ആഞ്ജലീനയെ കര്‍മ്മഫലം വേട്ടയാടുന്നു ! (Angelina worries about karma)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
കര്‍മ്മഫലം, അത് പാശ്ചാത്യര്‍ക്കായാലും പൌരസ്ത്യര്‍ക്കായാലും ഒരുപോലെയാണ്. ഇതു തന്നെയാണ് ആഞ്ജലീന ജോളിയെ പിന്തുടരുന്ന ദുഃഖ സത്യവും!

ആരും കൊതിക്കുന്ന പങ്കാളികളായി ഹോളിവുഡ് നിറഞ്ഞു നിന്ന ആഞ്ജലീന - ബ്രാഡ് പിറ്റ് ജോഡികള്‍ക്ക് ഇടയില്‍ എന്തൊക്കെയോ ഉരുണ്ടുകൂടിത്തുടങ്ങിയിട്ട് കുറെക്കാലമായി. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്ന് ശത്രുക്കള്‍ പോലും വാഴ്ത്തിയ ഇവര്‍ തമ്മില്‍ തെറ്റുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

എന്നാല്‍ ഹോളിവുഡ് വാര്‍ത്തകളില്‍ ഇവര്‍ തമ്മില്‍ അകലുകയാണെന്ന വാര്‍ത്തകള്‍ ദിനം പ്രതി നിറയുന്നു. ബ്രാഡ് പിറ്റും നതാലി പോര്‍ട്ടുമാനും തമ്മിലുള്ള ബന്ധമാണ് ജോളിയെ അസ്വസ്ഥയാക്കുന്നത്. എന്തായാലും കുറ്റം പറയാനാവില്ല, ഇപ്പോഴും ബ്രാഡിന് നതാലിയെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നതാലി ഒരു ബട്ടണ്‍ പോലെ അരുമയാണെന്ന് ബ്രാഡ് പറയുന്നത് പോലും ജോളിക്ക് കേള്‍ക്കേണ്ടി വന്നു!

ജെന്നിഫര്‍ ആനിസ്റ്റണും ബ്രാഡ് പിറ്റും തമ്മിലുള്ള ബന്ധം നില നില്‍ക്കവേ ആണ് ബ്രാഡിനെ മയക്കിയെടുത്തത് എന്ന കുറ്റബോധവും ജോളിയുടെ മാനസിക സ്വസ്ഥത കെടുത്തുന്നു എന്ന് പറഞ്ഞാലും തെറ്റില്ല എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും കുടുംബ സ്വസ്ഥത തിരികെ കിട്ടാന്‍ ഒരു കൌണ്‍സിലറുടെ അടുത്ത് പോകാന്‍ വരെ ബ്രാഡ് തയ്യാറായി.

പക്ഷേ അവിടെയും പ്രശ്നം, തന്‍റെ മുന്‍ ഭര്‍ത്താവ് ബില്ലി ബോബിനോട് ചോദിച്ചിട്ടാവാം കൌണ്‍സിലിംഗ് നടത്തുന്നത് എന്നാണ് ജോളി ബ്രാഡിനോട് പറഞ്ഞത്. ഇത് കുറിക്കു കൊണ്ടു. എന്തിനാണ് ബില്ലിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നാണത്രേ ബ്രാഡിന്‍റെ ചോദ്യം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കര്മ്മഫലം ആഞ്ജലീന ബ്രാഡ് പിറ്റ് ഹോളിവുഡ്