കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » വെള്ളക്കടുവ സിനിമയാകുന്നു (The White Tiger to be made into a film)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PTIPTI
ഹോളിവുഡിന് ഇപ്പോള്‍ ഇന്ത്യന്‍ നോവലുകളോട് വലിയ പ്രിയമാണ്. വികാസ് സ്വരൂപ് എഴുതിയ ‘ക്യു ആന്‍റ്‌ എ’ സിനിമയാക്കിയപ്പോള്‍ ഉണ്ടായ നേട്ടമാണ് ഹോളിവുഡ് നിര്‍മ്മാതാക്കളെ ഇന്ത്യന്‍ നോവലുകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചത്. ക്യു ആന്‍റ് എ ‘സ്ലംഡോഗ് മില്യണയര്‍’ എന്ന പേരില്‍ ഓസ്കറുകള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യയിലെ എഴുത്തുകാരുടെ നോവലുകള്‍ തേടി ഇംഗ്ലീഷ് നിര്‍മ്മാതാക്കള്‍ പാഞ്ഞു തുടങ്ങി.

അരവിന്ദ് അഡിഗയുടെ ബുക്കര്‍ സമ്മാനം ലഭിച്ച ‘ദി വൈറ്റ് ടൈഗര്‍’ എന്ന നോവല്‍ സിനിമയാക്കാനൊരുങ്ങുകയാണ് ഹോളിവുഡിലെ സ്മഗ്ലര്‍ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി. ഈ കമ്പനി ആദ്യമായി ഒരുക്കുന്ന സിനിമയാണിത്. വൈറ്റ് ടൈഗര്‍ സിനിമയാക്കാനുള്ള അവകാശം ഇവര്‍ വാങ്ങിക്കഴിഞ്ഞു.

സ്ലംഡോഗിനെപ്പോലെ വിവാദമായേക്കാവുന്ന പ്രമേയമാണ് വൈറ്റ് ടൈഗറിന്‍റേതും. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ദയനീയമുഖത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഈ സിനിമയ്ക്കു നേരെയും നീണ്ടേക്കാം.

ഇന്ത്യന്‍ സംരംഭകനായ ബല്‍റാം, ഉടന്‍ ബാംഗ്ലൂര്‍ സന്ദര്‍ശിക്കാനെത്തുന്ന ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബോയ്ക്ക്‌ കത്തെഴുതുന്ന രീതിയിലാണ്‌ നോവലിന്‍റെ ശില്‌പഘടന. ഇരുണ്ട ഇന്ത്യന്‍ ഗ്രാമത്തിലെ റിക്ഷാവലിക്കാരന്‍റെ മകനായ ബല്‍റാമിന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത് സ്വന്തം കുടുംബം തന്നെയാണ്‌. ചായക്കടയില്‍ മേശതുടയ്‌ക്കുന്ന കൗമാരത്തില്‍ അവിടെ നിന്ന്‌ രക്ഷപ്പെടാനുള്ള സ്വപ്‌നങ്ങളാണ്‌ ബല്‍റാമിനെ നയിക്കുന്നത്‌. തലമുറകള്‍ മുക്തിതേടുന്ന ഗംഗാതീരത്തു നിന്നും അയാള്‍ ജീവിതത്തെ വെട്ടിപ്പിടിക്കാന്‍ യാത്രയാകുകയാണ്‌. ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നമായി കരുതപ്പെടുന്നതിനെ എല്ലാം പരിഹാസച്ചുവയോടെ വര്‍ണ്ണിച്ചുകൊണ്ട്‌ രാജ്യത്തിന്‍റെ കറുപ്പും വെളുപ്പും നിറഞ്ഞ ഇടങ്ങളിലേക്ക്‌ വായനക്കാരനെ കൂട്ടികൊണ്ടു പോകുകയാണ്‌ എഴുത്തുകാരന്‍.

ഈ നോവലിനെ അധികരിച്ചെടുക്കുന്ന സിനിമ മറ്റൊരു സ്ലംഡോഗ് ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അരവിന്ദ് അഡിഗ ദി വൈറ്റ് ടൈഗര് സ്മഗ്ലര് ഫിലിംസ് കമ്പനി