അറുപത്തിരണ്ട് പിന്നിട്ട അമേരിക്കന്‍ നടി സൂസന്‍ സറാന്‍ണ്ടന്‍ പറയുന്നത് കേട്ട് ആരും ഞെട്ടരുത്. ഈശ്വരനാമം ജപിച്ചിരിക്കേണ്ട ഈ പ്രായത്തിലും രതിമൂര്‍ച്ഛ കിട്ടിയാല്‍ താന്‍ എല്ലാം മറക്കുമെന്നാണ് കുലീന സുന്ദരിയുടെ വെളിപ്പെടുത്തല്‍.
“എല്ലാ ശാരീരിക അസ്വസ്ഥകളും മറക്കാന്‍ സഹായിക്കുന്നതാണ് നല്ലൊരു രതി മൂര്‍ച്ഛ”-സൂസന്‍ തുറന്നു പറയുന്നു. ജീവിതത്തിന്‍റെ എല്ലാ സ്വകാര്യങ്ങളും മറയില്ലാതെ വെളിപ്പെടുത്താനുള്ള പുതിയ ടെലിവിഷന്‍ ഷോയിലാണ് നടി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എഴുപതുകളിലെ ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട സൂസന്‍ 1995ല്‍ ‘ഡെഡ് മാന്‍ വാക്കിങ്ങ്‘ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഓസ്‌കര്‍ നേടിയിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തിലും സാമൂഹ്യമേഖലകളിലും നിരന്തര ഇടപെടല്‍ നടത്തുന്ന വ്യക്തികൂടിയാണ് സൂസന്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോണ്‍ മക്കെയിനെതിരെ സൂസന്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ രതിമൂര്‍ച്ഛയെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
“എല്ലാം മറക്കുന്ന രതിമൂര്‍ച്ഛയുടെ കാഠിന്യത്തില്‍ എന്തിനെ കുറിച്ചാണ് നമുക്ക് ചിന്തിക്കാനുണ്ടാകുക“-സൂസന്‍ ചോദിക്കുന്നു. മനോഹരമായ സ്ഥലത്ത് കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം സമയം ചെലവഴിക്കുമ്പോഴും മറ്റെല്ലാ ആശങ്കകളും തന്നില്‍ നിന്ന് ഒഴിവാകും എന്നും നടി കൂട്ടി ചേര്‍ത്തു.
ലോക പ്രശസ്‌തരായവരുടെ രതി, പ്രണയം, ദൈവം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എല്ലാം തുറന്നു പറയുന്ന ടെലിവിഷന്‍ ഷോക്ക് കാഴ്ചക്കാര്‍ ഏറിവരികയാണ്.