കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ലോഹന്‍റെ കാമുകി എഴുതുന്നു
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
‘കാറ്റുള്ളപ്പോള്‍ തൂറ്റണം’ എന്ന മലയാള പഴമൊഴിയുടെ അര്‍ത്ഥം ഹോളിവുഡ്‌ സെലിബ്രിറ്റികള്‍ക്കും നന്നായി അറിയാം. ഹോളിവുഡ്‌ സുന്ദരി ലിന്‍ഡ്‌സേ ലോഹന്‍റെ ഇണയായ ഡി ജെ സാമന്ത റാന്‍സണ്‍ അതുകൊണ്ട് തന്നെ പുസ്‌തകം എഴുതാന്‍ ഒരുങ്ങുന്നു.

കിടപ്പറ രഹസ്യങ്ങള്‍ അടക്കം തുറന്ന്‌ പറഞ്ഞു കൊണ്ടുള്ള പുസ്‌തകം എഴുതുന്നതിനായി ആഗോള പ്രസിദ്ധീകരണ സ്ഥാപനമായ ‘പെന്നു’മായി ഇവര്‍ സഹകരിക്കുമെന്നാണ്‌ വാര്‍ത്ത.

ലോഹന്‍റേയും സാമന്തയുടെയും സ്വവര്‍ഗാനുരാഗ കഥകള്‍ കാട്ടുതീ പോലെയാണ്‌ ഹോളിവുഡ്‌ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്‌. എന്നാല്‍ ലിന്‍ഡ്‌സെയുടെ പിതാവ്‌ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്‌.

സാമന്തയുടെ കഥകള്‍ അറിയാന്‍ ആര്‍ക്കും താത്‌പര്യം കാണില്ലെങ്കിലും സാമന്തയുടെ കഥയിലൂടെ ലിന്‍ഡ്‌സെയെ കുറിച്ച്‌ അറിയാന്‍ ഹോളിവുഡ്‌ ആരാധകര്‍ക്ക്‌ താത്‌പര്യമുണ്ടാകും.

നൈറ്റ്‌ ക്ലബ്ബുകളിലെ ഡി ജെ മാത്രമായിരുന്ന, ആരും അറിയാതിരുന്ന സാമന്ത ഹോളിവുഡില്‍ പ്രസിദ്ധയായത്‌ ലിന്‍ഡ്‌സെയിലൂടെയാണെന്നും അവര്‍ തന്‍റെ മകളെ ഉപയോഗിച്ച്‌ വളരുകയാണെന്നും ഹോളിവുഡ്‌ താരത്തിന്‍റെ പിതാവ്‌ ആരോപിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലോഹന്‍റെ കാമുകി എഴുതുന്നു ഹോളിവുഡ്‌ സുന്ദരി ലിന്‍ഡ്‌സേ സാമന്ത റാന്‍സണ്‍