കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » മോസ് മാറിടം വളര്‍ത്തില്ല !
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
പമേല ആന്‍റേഴ്സണിനെ മാതൃകയാക്കി മാറിടഭംഗി വര്‍ദ്ധിപ്പിച്ച്‌ മാധ്യമ ശ്രദ്ധ നേടാന്‍ ഹോളിവുഡ്‌ സുന്ദരിമാര്‍ ധൃതിവയ്‌ക്കുമ്പോള്‍ സൂപ്പര്‍മോഡല്‍ കേറ്റ്‌ മോസിന്‌ ഇക്കാര്യത്തില്‍ യാതൊരു താത്‌പര്യവുമില്ല.

സൗന്ദര്യ ശസ്‌ത്രക്രീയയിലൂടെ മാറിടം വളര്‍ത്തുന്നത്‌ വൃത്തികെട്ട പരിപാടിയാണെന്നാണ്‌ സുന്ദരിയുടെ അഭിപ്രായം. പ്രായമാകുമ്പോള്‍ തന്‍റെ ഈ അഭിപ്രായം മാറിയേക്കാമെന്നും മോഡല്‍ സമ്മതിക്കുന്നു.

മുപ്പത്തികാല്‌കാരിയായ സുന്ദരിയെ മാറിട സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രീയകള്‍ക്ക്‌ എതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌ കൂട്ടുകാരികളുടെ ദുരനുഭവമാണെന്ന്‌ അറിയുന്നു.

“എന്‍റെ കുറേ കൂട്ടുകാരികള്‍ ഇത്തരം ശസ്‌ത്രക്രീയകള്‍ നടത്തി, എല്ലാം കുഴപ്പത്തിലായിരിക്കുകയാണിപ്പോള്‍. അതിനാല്‍ ഇപ്പോള്‍ ഈ പരിപാടിയെ കുറിച്ച്‌ ചിന്തിക്കാന്‍ തോന്നുന്നില്ല”- അടുത്തിടെ ഒരു മാസികക്ക്‌ വേണ്ടി മാറിടം അനാവൃതമാക്കി പോസ്‌ ചെയ്യാന്‍ മുതിര്‍ന്ന മോഡല്‍ പറയുന്നു.

മധ്യവസ്‌കകളായ ഹോളിവുഡ്‌ സുന്ദരികളാണ്‌ പ്രായത്തെ തോല്‌പിക്കാന്‍ ഡോക്ടര്‍മാരുടെ സഹായം തേടുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മോസ് മാറിടം വളര്‍ത്തില്ല ! പമേല ആന്‍റേഴ്സണിനെ മാധ്യമ ശ്രദ്ധ നേടാന്‍ ഹോളിവുഡ്‌