പാമി ഇത്തവണ പുളിങ്കൊമ്പ് തന്നെ പിടിച്ചു. ഹോളിവുഡിന്‍റെ ‘ബേ വാച്ച് സുന്ദരി’ പമേല അന്‍ഡേഴ്‌സണ്‍ പതിവു പോലെ വീണ്ടും പ്രണയത്തില്‍ അകപ്പെട്ടു. പാട്ടുകാരനും ബോഡിബില്‍ഡറും മാജിക്കു കാരനും ഒന്നും അല്ല ഇത്തവണ പാമിയുടെ സൗന്ദര്യത്തില്‍ വീണിരിക്കുന്നത്.
അബുദാബി രാജ കുടുംബത്തിലെ പ്രധാനിയായ ഷേയ്‌ക്ക് ആണ് പമേല അന്‍ഡേഴ്‌സണിന്‍റെ വലയിലെ അവസാനത്തെ ഇര. അബുദാബി രാജാക്കന്മാരുടെ പേര് പറയാന്‍ വളരെ പ്രയാസമുള്ളത് കൊണ്ട് സുന്ദരി പുതിയ കൂട്ടുകാരന് ഒരു പേരും നല്‌കി- മില്‍ക്ക് ഷേയ്‌ക്ക്!!
പാമി സ്വന്തം കൂട്ടുകാരോടാണ് തന്‍റെ പുതിയ കൂട്ടുകാരനെ കുറിച്ചുള്ള ഹൃദയരഹസ്യം കൈമാറിയതെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. നാല്‍പത്തിയൊന്ന് കാരിയായ മാദകതാരത്തിന് മുന്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് രണ്ട് ആണ്‍കുട്ടികളാണുള്ളത്.
അബുദാബിയില്‍ എക്കോ ഫ്രണ്ടിലി ഹോട്ടല്‍ ആരംഭിക്കുന്നതിനായി അടുത്തിടെ എത്തിയപ്പോഴാണത്രേ ഷേയ്‌ക്കിനെ പരിചയപ്പെട്ടത്. പാമി തിരിച്ചു നാട്ടിലേക്ക് പറന്നു. എന്നാല്‍ പാമിയെ കാണാന്‍ ഷേയ്‌ക്ക് പിന്നെ സ്ഥിരമായി ലോസ് ആഞ്ചലസിലേക്ക് വരവ് തുടര്‍ന്നു.
സ്വര്‍ഗ്ഗാനുരാഗികള്‍ക്കായുള്ള ബാര്‍ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇവര്‍ സ്ഥിരമായി കാണാറുണ്ടത്രേ.
ടോമിലീ, കിഡ് റോക്ക്, റിക്ക് സോളോമോന്‍ എന്നിവരാണ് പാമി ഉപേക്ഷിച്ച മുന്‍ ഭര്‍ത്താക്കന്മാര്‍.
എന്നാല്‍ ഹോളിവുഡ് സെലിബ്രിറ്റികളായ ക്രിസ് ഏന്‍ജല്‍, സ്‌റ്റീഫന്‍ ഡ്രോഫ്, ഡീന്‍ കെയ്‌ന്‍, സാക്ഷാല്‍ സില്‍വര്‍സ്റ്റെന്‍ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പവും പാമിയുടെ പ്രണയകഥകള്‍ പറഞ്ഞുകേട്ടിരുന്നു. സുദീര്‍ഘമായ പട്ടികയില്‍ അവസാനം കുടുങ്ങിയത് പാവം മില്‍ക്ക് ഷേയ്‌ക്ക് ആണെന്നു മാത്രം.