കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ഷാരോണ്‍ സ്‌റ്റോണ്‍ പ്രണയത്തില്‍
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
'ബേസിക്‌ ഇന്‍സ്‌റ്റിക്ട്‌' താരം ഷാരോണ്‍ സ്‌റ്റോണ്‍ വീണ്ടും പ്രണയത്തിലാണെന്ന്‌ വാര്‍ത്ത. അമ്പത്‌ കാരിയായ ഷാരോണ്‍ സ്‌റ്റോണ്‍ തന്‍റെ പകുതി വയസുള്ള പയ്യനെയാണ്‌ പ്രേമിക്കുന്നത്‌ എന്നാണ ഹോളിവുഡ്‌ മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നത്‌.

ഗോള്‍ഡന്‍ ഗ്ലോബ്‌ നേടിയ നടിയും നിര്‍മ്മാതാവും ഫാഷന്‍ മോഡലും എമ്മി പുരസ്‌കാര ജേത്രിയുമായ ഷാരോണ്‍ സ്‌റ്റോണ്‍ ഇതിനോടകം മൂന്ന്‌ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

ഷാരോണ്‍ സ്‌റ്റോണ്‍ പുതിയ പ്രണയത്തെ കുറിച്ച്‌ മാധ്യമങ്ങളോട്‌ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കാമുകന്‍ ഇക്കാര്യം കൂട്ടുകാരോട്‌ പറഞ്ഞു എന്നാണറിയുന്നത്‌. 24 കാരനയ കാമുകന്‍ ഷാരോണ്‍ സ്‌റ്റോണിന്‍റെ ഫോണില്‍ നിന്നും തനിക്ക്‌ വന്ന കോളുകള്‍ സുഹൃത്തുക്കളെ കാണിച്ച്‌ പ്രണയം സ്ഥിരീകരിച്ചത്രേ.

കാമുകനെ ഒഴിവുകാലം ചെലവിടാന്‍ മെക്‌സിക്കയിലേക്ക്‌ ക്ഷണിച്ചിരിക്കുകയാണ്‌ ഷാരോണ്‍.

ക്രൈസ്‌തവ മതത്തില്‍ നിന്നും അടുത്തിടെ തിബത്തന്‍ ബുദ്ധിസത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട ഷാരോണ്‍ സ്‌റ്റോണ്‍ ചൈനക്ക്‌ എതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഷാരോണ്‍ സ്‌റ്റോണ്‍ പ്രണയത്തില്‍ 'ബേസിക്‌ ഇന്‍സ്‌റ്റിക്ട്‌' താരം ഷാരോണ്‍ സ്‌റ്റോണ്‍ ഹോളിവുഡ്‌ മാധ്യമങ്ങള്‍ ഷാരോണ്‍.