കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ‘ഗൂഡിക്ക് അത് അറിയാമായിരുന്നു’
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ 'ബിഗ്‌ ബോസി'ല്‍ പങ്കെടുത്തുകൊണ്ടിരിക്കെ കാന്‍സര്‍ബാധിതയാണെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ മടങ്ങിയ വിവാദ സുന്ദരി ജേഡ്‌ ഗൂഡിക്ക്‌ നേരത്തെ തന്നെ തന്‍റെ രോഗവിവരം അറിയാമായിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌.

ബ്രട്ടണിലെ ‘ബിഗ്‌ ബ്രദര്‍ഷോ’യില്‍ വച്ച്‌ ശില്‌പ ഷെട്ടിയെ അപമാനിച്ചതിന്‍റെ പേരില്‍ കുപ്രസിദ്ധയായ ഗൂഡി ഇന്ത്യന്‍ റിയാലിറ്റി ഷോയില്‍ എത്തിയത്‌ വന്‍ വാര്‍ത്തായായിരുന്നു. ശില്‌പയായിരുന്നു ഷോയുടെ അവതാരക.

ഷോ ഷൂട്ട്‌ ചെയ്‌തു കൊണ്ടിരിക്കെ കാന്‍സര്‍ വാര്‍ത്ത ‘അറിഞ്ഞ’ ഗൂഡി നിലവിളിച്ചുകൊണ്ടാണ്‌ മടങ്ങിയത്‌. എന്നാല്‍ ഷോയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ തന്നെ തന്‍റെ രോഗവിവരത്തെ കുറിച്ച്‌ സുന്ദരിക്ക് ‌അറിയാമായിരുന്നു എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഷോയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ചാനല്‍ വന്‍ തുക വാഗ്‌ദാനം ചെയ്‌ത സാഹചര്യത്തില്‍ കുട്ടികളെ വളര്‍ത്താന്‍ വേണ്ടി പണം സമ്പാദിക്കാമെന്ന്‌ കരുതിയാണ്‌ മൂന്ന്‌ മാസത്തെ ഷോയില്‍ പങ്കെടുക്കാന്‍ പോയത്‌ എന്ന്‌ ഗൂഡിയെ ഉദ്ധരിച്ച്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

“എനിക്ക്‌ എന്‍റെ കുടുംബത്തിന്‌ വേണ്ടി ജോലി ചെയ്‌തേ മതിയാകു, വെറുതേ വീട്ടിലിരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല”-ഗൂഡി പറയുന്നു. മുംബൈയില്‍ ഷൂട്ടിങ്ങില്‍ എത്തിയ ഗൂഡിക്ക്‌ 100,000 പൗണ്ടാണ്‌ ചാനല്‍ പ്രതിഫലം നല്‌കിയത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘ഗൂഡിക്ക് അത് അറിയാമായിരുന്നു’ ബ്രട്ടണിലെ ‘ബിഗ്‌ ബ്രദര്‍ഷോ’യില്‍ വച്ച്‌ ശില്‌പ ഷെട്ടിയെ ഗൂഡി ഇന്ത്യന്‍ 'ബിഗ്‌ ബോസി'ല്‍ ഇന്ത്യന്‍ ചാനല്‍