കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ബ്രിട്‌നിക്ക് പുതിയ കാമുകന്‍
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
വിവാദ പോപ്‌ സുന്ദരി ബ്രിട്‌നി സ്‌പിയേഴ്‌സിന്‍റെ ജീവിതത്തില്‍ പുതിയ കാമുകന്‍ എത്തി. എന്തായാലും ഇത്തവണ കാര്യങ്ങള്‍ നല്ല വഴിക്ക്‌ തന്നെ നീങ്ങുമെന്ന്‌ കരുതാം.

മയക്കുമരുന്നടിയും കാരാഗ്രഹവാസവും കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള നിയമയുദ്ധവും അച്ഛനമ്മാരുമായുള്ള പിണക്കവും എല്ലാം ബ്രിട്‌നിയുടെ കരിയര്‍ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയില്‍ എത്തിയിരുന്നു.

മാനസികാശുപത്രിയില്‍ നിന്ന്‌ പുറത്തിറങ്ങിയ ശേഷം ബ്രിട്‌നിയുടെ തിരിച്ചു വരവ്‌ പ്രകടനം ആകെ താറുമാറായിരുന്നു. എന്നാല്‍ മതിപ്പുളവാക്കുന്ന ഒരു തിരിച്ചുവരവാണ്‌ ഇപ്പോള്‍ ബ്രിട്‌നി നടത്തിയിരിക്കുന്നത്‌.

തല മൊട്ടയടിച്ച ശേഷം വളര്‍ന്നു വന്ന മുടിയില്‍ ചില സൗന്ദര്യ പരിഷ്‌കരണങ്ങളെലമല്ലാം നടത്തി പുതിയ ലുക്കില്‍ ആണ്‌ സുന്ദരി അവസാനമായി വേദിയില്‍ എത്തിയത്‌. ബ്രിട്‌‌നിയുടെ പുതിയ മാറ്റത്തിന്‌ പിന്നില്‍ ജീവിതത്തില്‍ എത്തിയ പുതിയ പുരുഷനാണെന്നാണ്‌ ‘സണ്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

കോടീശ്വരനായ ജോര്‍ജ്‌ മാലൂഫ്‌ ആണ്‌ ബ്രിട്‌നിയുടെ ഇപ്പോഴത്തെ കാമുകന്‍. ഇരുവരും ഇപ്പോള്‍ മെക്‌സിക്കോയില്‍ വിനോദജീവിതം നയിക്കുകയാണ്‌. ജോര്‍ജിന്‍റെ സ്വന്തം ഹോട്ടലില്‍ ഇവരെ പാപ്പിരാസികള്‍ കൈയ്യോടെ പിടികൂടിയത്രേ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബ്രിട്‌നിക്ക് പുതിയ കാമുകന്‍ കോടീശ്വരനായ ജോര്‍ജ്‌ മാലൂഫ്‌ ആണ്‌ ബ്രിട്‌നിയുടെ പാപ്പിരാസികള്‍ ബ്രിട്‌നി