ടെലിവിഷന്‍ റിയാലിറ്റിഷോ താരം ജേഡ് ഗൂഡിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. ബ്രിട്ടണിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ ശില്‌പാഷെട്ടിക്കെതിരെ വംശീയ അധിഷേപം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഗൂഡി വിവാദ നായികയായി മാറിയിരുന്നു.
രണ്ടുകുട്ടികളുടെ അമ്മ കൂടിയായ ഇരുപത്തേഴ്‌കാരി രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോയി. ഗര്‍ഭപാത്ര ആര്‍ബ്ബുദമാണ് ഗൂഡിയെ ബാധിച്ചിരിക്കുന്നതെന്നും രോഗം പ്രാഥമിക ഘട്ടത്തില്‍മാത്രമാണെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഗൂഡി രോഗ വിവരം അറിഞ്ഞത്. ബ്രിട്ടണിലുള്ള ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട ഗുഡി കരഞ്ഞ് കൊണ്ട് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. "എനിക്ക് കാന്‍സറാണ്‍" എന്ന് പുലമ്പികൊണ്ട് ഗൂഡി കരഞ്ഞു.
നിരവധി തവണ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഗൂഡി നേരത്തെ കാന്‍സര്‍ പരിശോധനക്ക് വിധേയയായിരുന്നു. അസുഖബാധിതയായിരുന്നെങ്കിലും ശില്‌പ അവതാരകയായ ഷോയില്‍ പങ്കെടുക്കാന്‍ ഗുഡി ഇന്ത്യയില്‍ എത്തുകയായിരുന്നു. 14 ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് ഒപ്പമാണ് ഗൂഡി ബിഗ് ബോസില്‍ പങ്കെടുത്തത്. ഒരു ലക്ഷം പൗണ്ടാണ് ഗുഡിക്ക് ഷോയില്‍ പങ്കെടുക്കാന്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്.
ഗൂഡിയുടെ രോഗം എത്രയും വേഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് ശില്‌പ ഈ സംഭവത്തോട് പ്രതികരിച്ചത്.