ആണിനെ കീഴ്‌മേല്‍ ഇളക്കിമറിക്കാന്‍ തുടിക്കുന്ന മാറിടം മതിയെന്ന് അലീസ്യ ഡൗവാല്‍ എന്ന ബ്രട്ടീഷ് മോഡലിന് നന്നായി അറിയാം. മാറിട സൗന്ദര്യം പരിഷ്‌കരിച്ചും താലോലിച്ചും സൂക്ഷിക്കുന്നതില്‍ അവര്‍ക്ക് അത്രമാത്രം ശ്രദ്ധയുണ്ട്. എന്നാല്‍ മാറിടഭംഗി മാനസിക രോഗമായി വളര്‍ന്നാലോ.
അലീസ്യ ഇത് പതിനാലാം തവണയാണ് മാറിടം സുന്ദരമാക്കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് 'കൈവയ്‌ക്കാന്‍ ' നല്‌കുന്നത്. മാറിടം തുടിച്ചു തുള്ളുന്നതിനായി സ്‌തനഗ്രന്ഥികള്‍ക്ക് താഴെ മാംസത്തിനടിയില്‍ രാസപദാര്‍ത്ഥങ്ങള്‍ നിറയ്ക്കുന്ന ശസ്‌ത്രക്രീയ അമിതമാകുന്നത് ശരീരത്തിന് ആപത്താണ്.
ഡോക്ടര്‍മാരുടെ ഈ മുന്നറിയിപ്പൊന്നും മോഡലിനെ പിന്തരിപ്പിക്കുന്നില്ലത്രേ. ജീവിച്ചിരുന്ന കാലം പരമാവധി ആസ്വദിക്കാനും ശ്രദ്ധ ആകര്‍ഷിക്കാനുമാണ് സുന്ദരിയുടെ തീരുമാനം.
എന്നാല്‍ കൗമാരക്കാരിയായ മകളിലും സൗന്ദര്യ പരീക്ഷണം നടത്താന്‍ സുന്ദരി അനുമതി നല്‌കി എന്നതാണ് വിചിത്രം. അഴകളവുകള്‍ പ്രകാരം മകളുടെ ശരീരം നന്നാക്കിയെടുക്കാന്‍ അമ്മ ഡോക്ടര്‍മാരെ അനുവദിച്ചിരിക്കുകയാണ്.
അലീസ്യയുടെ മാറിടത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പതിമൂന്നാമത്തെ ശസ്‌ത്രക്രീയ പരാജയമായിരുന്നത്രേ. ഈ പ്രശ്‌നം മറികടക്കാനാണ് താരം അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.
“എനിക്കറിയാം ഇത് എന്‍റെ ശരീരത്തിന് ആപത്താണെന്ന്, ഇങ്ങനെ തുടരുന്നതിലും നല്ലത് ഇതാണെന്ന് തോന്നി”-മാദകതാരം പറയുന്നു.