കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » പെറ്റ പറഞ്ഞാല്‍ ഷാരന്‍ പേരുമാറ്റുമോ?
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
ഷാരന്‍ സ്റ്റോണും മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’യും തമ്മിലുള്ള ഉടക്ക് അവസാനിച്ചു എന്ന് കരുതിയാല്‍ തെറ്റി, തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് സംഗതികളുടെ ഇപ്പോഴത്തെ കിടപ്പ് സൂചിപ്പിക്കുന്നത്. ഷാരന്‍ തന്‍റെ പേരുമാറ്റി ‘ഹാര്‍ട്ട് സ്റ്റോണ്‍’ എന്നാക്കിയാല്‍ നന്നായി യോജിക്കുമെന്നാണ് സംഘടന നടിയെ ഉപദേശിക്കുന്നത്.

ഷാരന്‍റെ കൂടെ അഭിനയിച്ച ഒരു നടന്‍റെ വെളിപ്പെടുത്തലാണ് ഈ സുന്ദരിക്കുമേല്‍ വീണ്ടും പെറ്റയുടെ കോപവര്‍ഷമുണ്ടാവാന്‍ കാരണം. 1981ല്‍ ‘ഡെഡ്‌ലി ബ്ലസിംഗ്’ എന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു വിഷ ചിലന്തിയുടെ സ്പര്‍ശനികള്‍ ഒടിച്ചു കളയാന്‍ ഷാരന്‍ നിര്‍ബന്ധംപിടിച്ചത്രേ. ചിലന്തിയെ അംഗഭംഗം വരുത്തിയില്ല എങ്കില്‍ അടുത്ത സീനില്‍ അതിനൊപ്പം രംഗത്ത് എത്തില്ല എന്ന് ഈ ഹോളിവുഡ് സുന്ദരി ഭീഷണി മുഴക്കുകയും ചെയ്തു.

ചിലന്തിക്കൊപ്പമുള്ള ഷാരനെ അടുത്ത സീനില്‍ ചിത്രീകരിക്കാന്‍ മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ ചിലന്തിക്ക് അംഗഭംഗമുണ്ടാക്കി നിര്‍മ്മാതാക്കള്‍ പ്രശ്നം പരിഹരിച്ചു.

പെറ്റ പ്രവര്‍ത്തക ഇന്‍‌ഗ്രിഡ് ന്യൂകിര്‍ക്ക് ഇതെ കുറിച്ച് പ്രതികരിച്ചതിന് അല്‍പ്പം കട്ടി കൂടിപ്പോയി എന്നു മാത്രം. ഒരു ചെറു പ്രാണിക്ക് അംഗഭംഗം സമ്മാനിച്ച ഷാരന്‍ തന്‍റെ പേര് ‘ഹാര്‍ട്ട് സ്റ്റോണ്‍’ എന്നാക്കി മാറ്റണമെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചത്.

ഇതിനുമുമ്പ്, ഷാരന്‍ രോമക്കുപ്പായം അണിഞ്ഞു നടക്കുന്നതിനെ പെറ്റ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷാരന്‍റെ തലച്ചോര്‍ സൌജന്യമായി സ്കാന്‍ ചെയ്ത് കൊടുക്കാം എന്നായിരുന്നു പെറ്റ അന്ന് വാഗ്ദാനം ചെയ്തത്, മറ്റൊന്നിനുമല്ല, മൃഗങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറുന്നത് എന്തിനെന്ന് അറിയാന്‍!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പെറ്റ പറഞ്ഞാല് ഷാരന് പേരുമാറ്റുമോ?