കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ‘താര ശിശുക്കള്‍ ’ പിറന്നു !
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
. അഞ്‌ജലീന ജൂലെ -ബ്രാഡ്‌പിറ്റ്‌ ദമ്പതികള്‍
PROFILE
ഹോളിവുഡ്‌ കാത്തിരുന്ന പ്രസവം ഒടുവില്‍ സംഭവിച്ചു. അഞ്‌ജലീന ജൂലെ -ബ്രാഡ്‌പിറ്റ്‌ ദമ്പതികള്‍ക്ക്‌ ഇരട്ടകുട്ടികളാണ്‌ പിറന്നത്‌. മുപ്പത്തിമൂന്ന്‌ കാരിയായ 'ടോംബ്‌ റൈഡര്‍'സുന്ദരി സൗന്ദര്യത്തിന്‌ കോട്ടം വരാത്തവിധം ശസ്‌ത്രക്രീയ നടത്തിയാണ്‌ കുട്ടികളെ പുറത്തെടുത്തത്‌ എന്ന്‌ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

ഇരട്ടയില്‍ ആണ്‍കുഞ്ഞിന്‌ നോക്‌സ്‌ ലെനോന്‍ എന്നും പെണ്‍കുഞ്ഞിന്‌ വിവിയെനെ മാര്‍ഷെലെന്‍ എന്നുമാണ്‌ പേരിട്ടിരിക്കുന്നത്‌. കുട്ടികളുടെ ആദ്യ ചിത്രം എടുക്കുന്നതിന്‌ വേണ്ടി വന്‍ ലേലമാണ്‌ അരങ്ങേറിയത്‌. പതിനൊന്ന്‌ ദശലക്ഷം ഡോളര്‍മുടക്കിയാണ്‌ ഒരു അമേരിക്കന്‍ മാസിക മാതാപിതാക്കള്‍ക്ക്‌ ഒപ്പമുള്ള കുട്ടികളുടെ ആദ്യം ചിത്രം എടുക്കാനുള്ള അവകാശം സ്വന്തമാക്കിയത്‌.

അധികം വൈകാതെ തന്നെ കുട്ടികളുടെ ചിത്രം ലോകമാധ്യമങ്ങള്‍ക്കായി പുറത്തുവിടുമത്രേ. കുട്ടികളുടെ ചിത്രലേലത്തിലൂടെ ലഭിക്കുന്ന തുക ജനേസവന പ്രവര്‍ദ്ധനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്‌ ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പുതിയ ഇരട്ടകള്‍ അടക്കം ജൂലെ-പിറ്റ്‌ ദമ്പതികള്‍ ആറ്‌ കുട്ടികളുടെ മാതാപിതാക്കളാണ്‌. ഇതില്‍ മുന്ന്‌ പേരെയും ഇവര്‍ ദത്തെടുത്തതാണ്‌. ഈ ദമ്പതികളുടെ ആദ്യ സന്താനം ഷിലോ 2006 മെയില്‍ നമീബിയയില്‍ ആണ്‌ പിറന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘താര ശിശുക്കള് ’ പിറന്നു ! ഹോളിവുഡ്‌ അഞ്‌ജലീന ജൂലെ -ബ്രാഡ്‌പിറ്റ്‌ ദമ്പതികള്‍ക്ക്‌ ശസ്‌ത്രക്രീയ 'ടോംബ്‌ റൈഡര്‍'സുന്ദരി