നാസായുടെ ശൂന്യാകാശ പര്യവേഷണ വാഹനം പുറപ്പെടുന്നതിന് മുമ്പുള്ള ജാഗ്രതയോടെ ഇപ്പോള്‍ ഹോളിവുഡ് കാത്തിരിക്കുകയാണ്. ‘ടോംബ് റൈഡര്‍ സുന്ദരി ആഞ്‌ജലീന ജൂലെ ‘ട്രോയി‘ താരം ബ്രാഡ് പിറ്റിന്‍റെ ഇരട്ട കുട്ടികളെ ഏത് നിമിഷവും പ്രസവിക്കാം.
ഇരട്ടകളുടെ ആദ്യ ചിത്രം എടുക്കുന്നതിനും ഗര്‍ഭിണിയായ ഷോലെയുടെ ആശുപത്രി ചിത്രങ്ങള്‍ എടുക്കുന്നതിനും പാപ്പിരാസികള്‍ ആശുപത്രിക്ക് മുകളിലൂടെ ഹെലികോപ്‌ടറില്‍ പറന്നു കൊണ്ടിരിക്കുന്നു. ഓരോ സെക്കറ്റിലുമുള്ള ജോലെയുടെ ശാരിരിക അവസ്ഥയെ ഡോക്ടര്‍മാര്‍ തലനാരിഴ കീറി പരിശോധിക്കുന്നു. താരപ്രസവം ചൊവ്വാഴ്‌ചയേ ഉണ്ടാകു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
എത്രയും വേഗം പ്രസവിച്ച് കുട്ടികളെയും കൊണ്ട് ആശുപത്രിവിടാനുള്ള തിരക്കിലാണത്രേ സൂപ്പര്‍സുന്ദരി. എന്നാല്‍ ചൊവ്വാഴ്‌ച വരെ കാത്തിരിക്കണമെന്ന ഉപദേശമാണ് ഭിഷ്വഗര സംഘം ജൂലെക്ക് നല്‌കിയിരിക്കുന്നത്.
ജൂലെയുടെ ആശുപത്രി ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളാണെന്ന് ആശുപത്രി അധികൃതര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറയുമായി ജൂലെയുടെ മുറിയുടെ ഏഴയലത്ത് പോലും ആരേയും അടുപ്പിക്കുന്നില്ലത്രേ. കുട്ടികളുടെ ആദ്യ ചിത്രങ്ങള്‍ക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌ത് പരസ്യകമ്പനികള്‍ രംഗത്തുണ്ട്.
ദത്തെടുത്തത് അടക്കം നാല് കുട്ടികളുടെ മാതാപിതാക്കളാണ് ജൂലെയും ബ്രാഡ് പിറ്റും. മാഡ്രോക്‌സ് (6), പാക്‌സ്(4), സഹാറ (2), ഷിലോ (2) എന്നിവരാണ് ഈ ദമ്പതികളുടെ സംരക്ഷണയില്‍ ഉള്ളത്. ഇരട്ടകള്‍ കൂടി വരുന്നതോടെ കുട്ടികളുടെ എണ്ണം ആറാകും. ഇതിനിടെ ചൈനയില്‍ നിന്ന് ഒരു അനാഥകുഞ്ഞിനെ കൂടി ദത്തെടുക്കാന്‍ ദമ്പതികള്‍ ആലോചിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്.
ചൈനയിലുണ്ടായ വന്‍ ഭൂകമ്പം അനാഥമാക്കിയ ബാല്യങ്ങളില്‍ നിന്ന് ഒന്നിനെ സംരക്ഷിച്ച് മാതൃക സൃഷ്ടിക്കാനാണ് ഇവര്‍ ഒരുങ്ങുന്നതത്രേ.