കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » വില്‍‌സ്മിത്തിന് ഇന്ത്യന്‍ സിനിമ വേണം
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
ഹോളിവുഡിനൊപ്പമുള്ള വ്യത്യസ്തതകളോ പ്രതിഫലമോ ഇന്ത്യന്‍ സിനിമയില്‍ ഇല്ല. എന്നിട്ടും സൂപ്പര്‍ താരം വില്‍ സ്മിത്തിന്‍റെ കൊതി ഒരു ഇന്ത്യന്‍ സിനിമയില്‍ എങ്കിലും തലകാണിക്കണമെന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് വിനോദ വ്യവസായങ്ങള്‍ കൈ കോര്‍ക്കുന്ന അവസരത്തില്‍ അതിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

ബോളീവുഡിന്‍റെ ഒരു കടുത്ത ആ‍രാധകന്‍ കൂടിയായ വില്ലി ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ബോളിവുഡും ഹോളിവുഡും തമ്മിലുള്ള ബാന്ധവം മഹത്തായ ഫലം സൃഷ്ടിക്കുമെന്ന് പി ടി ഐയ്ക്ക് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ഹോളിവുഡ് താരം വ്യക്തമാക്കി. “ചില ബോളിവുഡ് ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണമെന്നുണ്ട്. ” വില്‍ സ്മിത്ത് പറയുന്നു.

ഇന്ത്യന്‍ സിനിമകളെ ഒട്ടേറെ പുകഴ്ത്തുകയുമാണ് താരം. ഇന്ത്യന്‍ സിനിമകളെയും നടീനടന്‍‌മാരെയും ഇഷ്ടപ്പെടുന്നു എന്നും ബോളീവുഡ് സിനികളിലെ പാട്ടും ഡാന്‍സും അത്‌ഭുതപ്പെടുത്തുന്നതാണെന്നും വില്ലിക്ക് അഭിപ്രായമുണ്ട്. ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന വില്‍ സ്മിത്തിന് ഇഷ്ടം കരണ്‍ ജോഹറിന് കീഴില്‍ ജോലി ചെയ്യാനാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ആരാധകരോട് കാത്തിരിക്കാന്‍ ഹോളിവുഡ് താരം പറയുന്നു.

ഇന്‍ഡിപെന്‍‌ഡന്‍റ്സ് ഡേ എന്ന ചിത്രത്തിലൂടെ ഇന്ത്യാക്കാരുടെയും ആരാധനാപാത്രമായ വില്‍ സ്മിത്തിന്‍റെതായി പുതിയതായി എത്താന്‍ പോകുന്ന ചിത്രം ഹാനോക്കാണ്. പീറ്റര്‍ ബര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രം 150 ദശലക്ഷം യു എസ് ഡോളര്‍ മുടക്കു മുതല്‍ വരുന്നതാണ്. ഓസ്ക്കാര്‍ ജേത്രി ചാര്‍ളിതെറോണും ജാസണ്‍ ബാറ്റേമാനുമാണ് സഹതാരങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വില്‍‌സ്മിത്തിന് ഇന്ത്യന്‍ സിനിമ വേണം