അമേരിക്കന്‍ പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ് സ്റ്റേജില്‍ നിന്ന് വിട്ടു നിന്നിട്ട് കുറച്ചുകാലമായി. സാന്നിധ്യമില്ലെങ്കിലെന്ത്? തന്‍റെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചിട്ടില്ല എന്ന് ബ്രിട്ടിന് ഉടന്‍ തന്നെ മനസ്സിലാവും. ലേലത്തിനെത്തുന്ന ബ്രിട്ടിന്‍റെ ഓട്ടോഗ്രാഫുള്ള ഒരു ടി-ഷര്‍ട്ട് എട്ട് ലക്ഷം രൂപയെങ്കിലും (20,000 ഡോളര്‍) നേടുമെന്നാണ് വിലയിരുത്തുന്നത്.
‘ഐ ലവ് യു ഗ്രാന്‍ഡ്മാ’ എന്നാണ് ബ്രിട് ടി-ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. ഈ മിക്കി മൌസ് ക്ലബ് ടി-ഷര്‍ട്ട് ധരിച്ച് ബ്രിട് കുട്ടികളുടെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിന്നീട്, ഇത് അവരുടെ മുത്തശ്ശിക്ക് സമ്മാനമായും നല്‍കി.
ബ്രിട്നിയുടെ ഓട്ടോഗ്രാഫുള്ള ഈ ടി-ഷര്‍ട്ട് ഇപ്പോള്‍ ഒരു ലേലത്തിന്‍റെ പ്രധാന ആകര്‍ഷണമായി മാറുകയാണ്. മനോരോഗ ചികിത്സയും കുടുംബ പ്രശ്നങ്ങളുമായി രംഗം വിട്ടു നില്‍ക്കുന്ന ബ്രിട്ടിന്‍റെ താരമൂല്യത്തിന് ഇനിയും ഇടിവ് സംഭവിച്ചിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലേലത്തിന്‍റെ സംഘാടകര്‍ പറയുന്നു.
ഗൊട്ടാഹാവെല്‍റ്റ് ഡോട്ട് കോം സംഘടിപ്പിക്കുന്ന ലേലം ജൂലൈ 21ന് നടക്കും.