ഹോളീവുഡ് സൂപ്പര്‍താരം നിക്കോള്‍ കിഡ്മാന് ഒരു പെണ്‍കുഞ്ഞു പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാഷ് വില്ലെയില്‍ ആയിരുന്നു നിക്കോളാസ് കിഡ്‌മാന്‍റെയും ഭര്‍ത്താവ് കീത്ത് അര്‍ബന്‍റെയും ജീവിതത്തിലേക്ക് സന്‍ഡേ റോസ് കിഡ്മാന്‍ അര്‍ബന്‍ പിറന്നത്. അമ്മയും കുഞ്ഞു സുഖമായിരിക്കുന്നെന്ന് യു എസ് മാഗസിന്‍ ഡോട്ട് കോം പറയുന്നു.
കിഡ്‌മാന്‍റേ മാതാപിതാക്കളായ ജാനെലും ആന്‍റണിയും സഹോദരി അന്‍റോണീയയും സമയത്ത് സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും അതീവ സന്തോഷത്തിലാണ്. നിക്കോളിന്‍റെയും കീത്തിന്‍റെയും പുത്രി എന്നത് തന്നെ കുടുംബത്തില്‍ സന്തോഷം വിതറുന്ന ഒരു വാര്‍ത്തയാണെന്ന് കിഡ്മാന്‍റെ പിതാവ് ആന്‍റണി പറഞ്ഞതായി പീപ്പിള്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ അതിഥിയുടെ വരവില്‍ എല്ലാവരും സന്തോഷിക്കുന്നതായി സഹോദരി അന്‍റോണിയോ വ്യക്തമാക്കി.
“ഈ ദിവസം പുലര്‍ച്ചെ നിക്ക് സുന്ദരിയായ ഞങ്ങളുടെ മകള്‍ സണ്‍ഡേ റോസ് കിഡ്മാന്‍ അര്‍ബനു ജന്‍മം നല്‍കി. ഞങ്ങളുടെ നന്‍മക്കായി ചിന്തിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് സന്തോഷം എല്ലാവരോടും ഒപ്പം പങ്ക് വയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. ” തന്‍റെ വെബ്സൈറ്റില്‍ കീത് വ്യക്തമാക്കി.
നിക്കോള്‍ കിഡ്‌മാന്‍റെയും കീത്ത് അര്‍ബന്‍റെയും സ്വന്തം രക്തത്തിലുള്ള ആദ്യ കുട്ടിയാണ് സണ്‍ഡേ റോസ്. പുതിയ കുഞ്ഞിനു പുറമേ ദത്തെടുത്ത് വളര്‍ത്തുന്ന രണ്ട് കുഞ്ഞുങ്ങള്‍ കൂടി നിക്കോള്‍ കിഡ്മാനും കീത്ത് അര്‍ബനും സ്വന്തമായിട്ടുണ്ട്. 13 കാരനായ കോണറും 15 കാരിയായ ഇസബെല്ലയുമാണ് അവര്‍.