കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » തുര്‍മാന് വേണ്ടത് സ്നേഹം
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
സ്നേഹത്തിനു വേണ്ടി ദാഹിക്കുകയാണ് ഉമാ തുര്‍മന്‍. രണ്ട് വിവാഹം കഴിഞ്ഞിട്ടും രണ്ട് കുട്ടികളുടെ അമ്മയായിട്ടും യഥാര്‍ത്ഥ സ്നേഹമെന്താണെന്ന് തുര്‍മ്മന് മനസ്സിലായില്ല. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ കൂടി വിവാഹം കഴിച്ചേക്കാമെന്ന് ഹോളിവുഡ് താരത്തിനു തോന്നിയത്. ഇത്തവണ സ്നേഹ സമ്പന്നനായ അര്‍പ്പാഡ് ബസണാണ് വരന്‍.

‘കില്‍ ബില്‍’ താരത്തിന്‍റേ പുതിയ കാമുകന്‍ അത്ര നിസ്സാരക്കാരനാണെന്ന് കരുതരുത്. സ്നേഹം പോലെ തന്നെ സാമ്പത്തിക നിക്ഷേപത്തിലും ബസണ്‍ മുന്നിലാണ്. ഒരു പണക്കാരന്‍ തന്നെയാണ് ബസണ്‍ എന്ന് സാരം. എന്നാല്‍ പണം കണ്ടൊന്നുമല്ല രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ബസണ് പിന്നാലെ ഉമാ തുര്‍മ്മന്‍ പോയത് നിലയും വിലയും കണ്ടാണത്രെ.

സൂപ്പര്‍ മോഡല്‍ എല്ലി മക്‍ഫെര്‍സണിന്‍റെ മുന്‍ കാമുകന്‍ കൂടിയായിരുന്ന ബസണെ ഇറ്റലിയില്‍ വച്ച് കഴിഞ്ഞ് വര്‍ഷമാണ് തുര്‍മന്‍ കണ്ട് മുട്ടിയത്. 38 കാരിയായ തുര്‍മന്‍റെ മൂന്നാം വിവാഹമാണിത്. വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. രണ്ട് തവണ വിവാഹിതയായ തുര്‍മന്‍റെ ജീവിതത്തിലേക്ക് ആദ്യം വന്നത് നടന്‍‌മാരായ ഗാരി ഓള്‍ഡ്മാനും എതന്‍ ഹ്വാക്കും ആയിരുന്നു. ഇതില്‍ എതന്‍ ഹാക്കില്‍ രണ്ടു കുട്ടികളും തുര്‍മാനുണ്ട്.

മുന്‍ കാമുകിയായിരുന്ന മക് ഫെര്‍സണില്‍ ബസണും ഉണ്ട് രണ്ട് കുട്ടികള്‍. ആര്‍ക്കി സ്നേഹ സമ്പന്നനായ മനുഷ്യന്‍ ആണെന്നും തുര്‍മാന്‍ ഇപ്പോഴാണ് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് മനസ്സിലാക്കിയതെന്നും തുര്‍മാന്‍റെ സുഹൃത്തുക്കലും വ്യക്തമാക്കുന്നു. മിന്നി ഡ്രൈവറിനൊപ്പം ‘മതര്‍ ഹൂഡ്‍’ എന്ന കോമഡി ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് തുര്‍മാന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: തുര്‍മാന് വേണ്ടത് സ്നേഹം ഹോളിവുഡ് തുര്‍മാന്‍ ഇറ്റലി ബസണ്‍