കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » മരുന്നടിച്ച് കുഴപ്പത്തിനില്ലെന്ന് റിഹാന
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
മയക്കുമരുന്നടിച്ച് കുഴപ്പത്തില്‍ ചാടാനൊന്നും തന്നെ കിട്ടില്ല എന്ന് പോപ് സുന്ദരി റിഹാന. ഇത്തരത്തില്‍ കുഴപ്പത്തില്‍പ്പെട്ടു എന്ന് ആരാധര്‍ക്ക് ഒരിക്കലും കേള്‍ക്കേണ്ടിവരില്ല എന്നും ഈ ബാര്‍ബഡൊസുകാരി ഉറപ്പിച്ചു പറയുന്നു.

ചെറുപ്പകാലത്ത് പിതാവിന്‍റെ കൊക്കെയ്ന്‍ ഭ്രാന്ത് കണ്ടു പരിചയിച്ചിട്ടുണ്ട്. അന്നുമുതല്‍ക്കേ അനാവശ്യ വസ്തുക്കളെ ജീവിതത്തില്‍ നിന്ന് അകറ്റാന്‍ പഠിച്ചു എന്നും റിഹാന പറയുന്നു.

അംബ്രല്ല എന്ന ഹിറ്റ് ആല്‍ബത്തിന്‍റെ ഗായിക ഇപ്പൊള്‍ പ്രശസ്തിയുടെ നെറുകയിലാണ്. അടുത്ത ആല്‍ബത്തെ കുറിച്ച് കൂട്ടലും കിഴിക്കലും നടത്തുന്ന റിഹാന അതിലേക്ക് ആമി വൈന്‍ഹൌസിനെയും ഡഫിയെയും ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.

മദ്യപിച്ചും കൊക്കെയ്ന്‍ ഡോസ് എടുത്തും നടക്കുന്ന വൈന്‍‌ഹൌസിന്‍റെ സ്വഭാവവും റിഹാനയുടെ സ്വഭാവവും രാവും പകലും പോലെയാണ്. എന്നാല്‍, റിഹാനയ്ക്ക് വൈന്‍‌ഹൌസിനെ വലിയ മതിപ്പാ‍ണ്, സ്വഭാവത്തിലല്ല, പാട്ടില്‍. ഇക്കാര്യം താരം പലതവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.

അടുത്ത ആല്‍ബത്തില്‍ മൂവരും ഒന്നിക്കാനായാല്‍ മറ്റൊരു ഹിറ്റ് പിറക്കുമെന്ന ഉത്തമ വിശ്വാസത്തിലാ‍ണ് റിഹാന. എന്നാല്‍, താമസിച്ചെത്തി അവസരങ്ങളും പണവും കളഞ്ഞുകുളിക്കുന്നത് ശീലമാക്കിയ വൈന്‍‌ഹൌസിന് ക്ഷണം ഇഷ്ടമാവുമോ എന്ന് കണ്ടറിയണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മരുന്നടിച്ച് കുഴപ്പത്തിനില്ലെന്ന് റിഹാന