ഹോളിവുഡ് സുരസുന്ദരി ജെന്നിഫര്‍ ആനിസ്റ്റണ് ഒരാളെ ആവശ്യമുണ്ട്. പ്രേമിക്കാനോ കല്യാണം കഴിക്കാനോ അന്നും അല്ല കേട്ടോ. ബീജം സംഭാവന ചെയ്യാന്‍ സന്നദ്ധനായ ആളെയണ് ഈ സുന്ദരി താരത്തിനാവശ്യം.
മുപ്പത്തിയെട്ടുകാരിയായ ആനിസ്റ്റണ്‍ പല ആണ്‍ സുഹൃത്തുക്കളുമായി ഡേറ്റിംങില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവരിലാരെങ്കിലും തനിക്ക് ബീജം സംഭാവന ചെയ്യാന്‍ തയാറാകും എന്നാണ് ആനിസ്റ്റണ്‍ന്‍റെ പ്രതീക്ഷ. അങ്ങനെ തനിക്ക് ഒരു കുഞ്ഞു പിറക്കണമെന്ന വലിയ ആഗ്രഹത്തിലാണ് കക്ഷി.
സൌന്ദര്യമുള്ള കുട്ടിയുണ്ടാവണമെന്നാണ് ആനിസ്റ്റണ്‍ന്‍റെ ആഗ്രഹം അതിനാല്‍ സുന്ദരന്‍മാരായ സുഹൃത്തുക്കളുടെ സഹായമാണ് ആനിസ്റ്റണ് ആവശ്യം. വിവാഹം ചെയ്യാന്‍ താരത്തിന് ഒരു താല്പര്യവുമില്ല, എന്നാല്‍ കുട്ടികള്‍ വേണമെന്ന് വലിയ മോഹവുമാണ്.
ആനിസ്റ്റണ് ബീജം നല്‍കാന്‍ ഏറ്റവും സാധ്യത് കല്‍പിക്കപ്പെടുന്നത് ഇപ്പോഴത്തെ കാമുകനായ ലൂയിസ്, മുന്‍ കാമുകരായ പോള്‍ സ്കള്‍ഫര്‍, വിന്‍സ് വോന്‍ എന്നിവര്‍ക്കാണ്. ബ്രാഡ്പിറ്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ ഇനിയൊരു കുടുംബം ഉണ്ടക്കാന്‍ ആനിസ്റ്റണു ഭയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.