കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ജെലോ ഗര്‍ഭിണിയാണെന്നും അല്ലെന്നും
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
jennifer lopez
WDFILE
മാദക ഗായിക ജെനിഫര്‍ ലോപ്പസ് ഗര്‍ഭിണിയാണെന്നും അല്ലെന്നുമുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ ഇത്തരം മാധ്യമങ്ങളില്‍ നിറയുന്നത്. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കൊച്ചു വര്‍ത്തമാനങ്ങള്‍ പോലും വന്‍ ആഘോഷമാക്കുന്ന ഹോളിവുഡിലെ ഗോസിപ്പ് മാസികള്‍ക്ക് ഇപ്പോള്‍ ചൂടുള്ള ഈ ‘ഗര്‍ഭ’ വാര്‍ത്തയ്‌ക്ക് പിന്നാലെയാണ്.

ഗായകന്‍ മാര്‍ക്ക് ആന്‍റണിയുമായി ജീവിതം തുടങ്ങിയ ജെന്നിഫര്‍ ലോപ്പസ് ഗര്‍ഭിണിയാണെന്ന് തന്നെയാണ് മിക്ക മാധ്യമങ്ങളും ഉറപ്പിച്ച് പറയുന്നത്. ലോപ്പസ് ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് അവരുടെ അമ്മ പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ വച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊഴുപ്പിക്കുന്നത്.

ജെ ലോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവര്‍ അടുത്തയിടെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് തന്നെ ഗര്‍ഭിണിയാണെന്നതിന്‍റെ തെളിവാണെന്ന് ഗോസിപ്പ് മാധ്യമങ്ങള്‍ കണ്ടെത്തുന്നു. ഇതിനിടെ അടുത്ത വര്‍ഷം മൂന്നു മാസം വേദികളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ലോപ്പസ് പറഞ്ഞതും അവരെ കുറിച്ചുള്ള സംശയങ്ങള്‍ ശരി വെയ്ക്കുന്നുവെന്നാണ് മാധ്യമങ്ങളുടെ പക്ഷം.

ഏതായാലും കുട്ടികള്‍ ഉണ്ടാകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണെന്നും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ജീവിതം പുനര്‍ക്രമീകരിക്കാന്‍ അത് കാരണമാകുമെന്നും മാത്രമാണ് തന്നെ കുറിച്ചുള്ള വാര്‍ത്തകളോട് ജനീഫര്‍ ലോപ്പസിന്‍റെ പ്രതികരണം.