മമ്മൂട്ടിയുടെയും ദുല്‍ക്കറിന്‍റെയും സംവിധായകര്‍ ഒന്നിക്കുന്നു, ആരാകും നായകന്‍?

WEBDUNIA|
PRO
മമ്മൂട്ടിയുടെ സമീപകാല പരാജയ ചിത്രമായ ‘ജവാന്‍ ഓഫ് വെള്ളിമല’യുടെ സംവിധായകന്‍ അനൂപ് കണ്ണന്‍ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അടുത്തത് എന്തായാലും ഒരു വിജയചിത്രമാകണമെന്ന നിര്‍ബന്ധം അനൂപിനുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് നീക്കം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ‘തീവ്രം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രൂപേഷ് പീതാംബരനാണ് അനൂപ് കണ്ണന്‍റെ പുതിയ ചിത്രത്തിന് തിരക്കഥ എഴുതി നല്‍കുന്നത്.

എന്നാല്‍ ഈ സിനിമയില്‍ നായകന്‍ ആരാണെന്ന കാര്യം തീരുമാനമായിട്ടില്ല. മമ്മൂട്ടിയോ ദുല്‍ക്കര്‍ സല്‍മാനോ ഈ സിനിമയില്‍ നായകനായി എത്തുമോ എന്നാണ് സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്നത്. ജവാനും തീവ്രവും പരാജയമായ സാഹചര്യത്തില്‍ ഈ സംവിധായകര്‍ ഒത്തുചേരുമ്പോള്‍ പുതിയ ഒരു നായകനെ പരീക്ഷിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

ജവാന്‍ ഓഫ് വെള്ളിമലയും തീവ്രവും ഭേദപ്പെട്ട സിനിമാശ്രമങ്ങളായിരുന്നു. എന്നാല്‍ തിരക്കഥയിലെ പാളിച്ചകളാണ് ഈ സിനിമകള്‍ക്ക് പരാജയം നേരിടാന്‍ കാരണം. ആ വീഴ്ച ഒഴിവാക്കി പരിപൂര്‍ണ ശ്രദ്ധയോടെ പുതിയ സിനിമ ഒരുക്കാനാണ് അനൂപ് കണ്ണനും രൂപേഷും ശ്രമിക്കുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :