നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | സിനിമാ വാര്‍ത്ത
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ശ്രീനിവാസന്‍ വാടകക്കൊലയാളിയാകുന്നു ! (Sreenivasan to Lead in lal Jose's Vadaka Kolayali !)
PRO
ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് കുറച്ചു മാസങ്ങളായി മൌനത്തിലാണ്. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമ ഉണ്ടാക്കിയ വിവാദങ്ങളാണ് തിരക്കഥാ രംഗത്ത് നിന്ന് ശ്രീനി വിട്ടുനില്‍ക്കാന്‍ കാരണം. ആ സിനിമ ഉയര്‍ത്തിയ കോലാഹലങ്ങളെല്ലാം അവസാനിച്ചെങ്കിലും ശ്രീനിവാസന്‍ തിരക്കഥാ രചനയിലേക്ക് തിരിച്ചെത്താന്‍ മാനസികമായി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, മൌനം വെടിഞ്ഞ് ശ്രീനി തിരക്കഥാരംഗത്ത് സജീവമാകുകയാണ്.

ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയ്ക്ക് ‘വാടകക്കൊലയാളി’ എന്ന് പേരിട്ടു. ലാല്‍ ജോസാണ് ചിത്രത്തിന്‍റെ സംവിധാനം. ശ്രീനിവാസന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായ വാടകക്കൊലയാളിയെ അവതരിപ്പിക്കുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ്‌ ദാമോദരനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 2013 തുടക്കത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

‎1998ല്‍ ലാല്‍ ജോസിന്‍റെ ആദ്യചിത്രമായ `ഒരു മറവത്തൂര്‍ കനവി'ന് തിരക്കഥ രചിച്ചത് ശ്രീനിവാസനാ‍യിരുന്നു. അതിന് ശേഷം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസിനുവേണ്ടി ശ്രീനിവാസന്‍ തൂലികയെടുക്കുന്നത്.

അതേസമയം, ശ്രീനിവാസനെ നായകനാക്കി ലാല്‍ ജോസ് മുമ്പ് സംവിധാനം ചെയ്ത ‘അറബിക്കഥ’ വന്‍ ഹിറ്റായിരുന്നു. ഒരു മറവത്തൂര്‍ കനവ്, പുറം‌കാഴ്ചകള്‍(കേരള കഫെ), ഡയമണ്ട് നെക്‍ലെയ്സ് എന്നീ ലാല്‍ ജോസ് സിനിമകളിലും ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവ
Webdunia Webdunia