നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | സിനിമാ വാര്‍ത്ത
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » പേടിപ്പിക്കാന്‍ ‘ഭൂത് റിട്ടേണ്‍സ്’ (RGV’s Bhoot Returns gets an ‘A’ certificate)
PRO
രാസ് 3 റിലീസായി. പടം എന്‍റര്‍ടെയ്നറാണ്. എന്നാല്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഒരു ഹൊറര്‍ സിനിമയുടെ പ്രാഥമിക ധര്‍മ്മം കാഴ്ചക്കാരെ ഭയപ്പെടുത്തുക വഴി രസിപ്പിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍, ഒക്ടോബര്‍ 12ന് റിലീസാ‍കുന്ന ‘ഭൂത് റിട്ടേണ്‍സ്’ കാണാനാണ് രാം ഗോപാല്‍ വര്‍മ ആവശ്യപ്പെടുന്നത്. ആ സിനിമ പ്രേക്ഷകരെ ഭയപ്പെടുത്തുമെന്നാണ് രാമുവിന്‍റെ അവകാശവാദം.

2003ല്‍ പുറത്തിറങ്ങിയ ഭൂത് എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് ഭൂത് റിട്ടേണ്‍സ്. അന്ന് ഊര്‍മിളയാണ് പേടിപ്പിക്കാനെത്തിയതെങ്കില്‍ ഇത്തവണ മനീഷ കൊയ്‌രാളയെയാണ് രാം ഗോപാല്‍ വര്‍മ കൂട്ടുപിടിച്ചിരിക്കുന്നത്. ജെ ഡി ചക്രവര്‍ത്തി, മധു ശാലിനി തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്‍റെ പോസ്റ്ററും ട്രെയിലറും പുറത്തുവന്നുകഴിഞ്ഞു. ട്രെയിലറിന് ‘എ’ സര്‍ട്ടിഫിക്കേറ്റാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത് ഈ സിനിമയ്ക്ക് ഹോളിവുഡ് ഹൊറര്‍ ക്ലാസിക് പാരാനോര്‍മല്‍ ആക്ടിവിറ്റിയുമായി സാമ്യമുണ്ട് എന്നാണ്.

നാലു കണ്ണുകളുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ് ഭൂത് റിട്ടേണ്‍സിന്‍റെ ആദ്യ പോസ്റ്ററായി വന്നിരിക്കുന്നത്. മുംബൈ അടിസ്ഥാനമാക്കിയുള്ള ഒരു ആല്‍ക്കഹോള്‍ കമ്പനി, മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ഇറക്കിയ പരസ്യവുമായി ഈ പോസ്റ്ററിന് സാമ്യമുണ്ടെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

മുമ്പും ഒട്ടേറെ ഹൊറര്‍ സിനിമകള്‍ രാം ഗോപാല്‍ വര്‍മ ഇറക്കിയിട്ടുണ്ട്. ആ സിനിമകളൊക്കെ ഏറെ അവകാശവാദവുമായി എത്തിയവയുമാണ്. എന്നാല്‍ ഒരു ഭൂത് മാത്രമാണ് രക്ഷപ്പെട്ടത്. ‘ഭൂത് റിട്ടേണ്‍സ്’ തിയേറ്ററില്‍ പ്രേക്ഷകരെ പേടിപ്പിക്കുമോ എന്ന് കാത്തിരുന്നുകാണാം.
ബന്ധപ്പെട്ടവ
Webdunia Webdunia