നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » രാജേഷ് പിള്ളയും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്നു (Shankar Ramakrishnan with Rajesh Pillai)
PRO
PRO
ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നവസിനിമയുടെ വരവിന് തുടക്കമിട്ട രാജേഷ് പിള്ള 2012ലും പുതുമയുള്ള ചിത്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ രാജേഷ് പിള്ള ചിത്രമൊരുക്കുന്നുവെന്നത് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ രാജേഷ് പിള്ള ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

അനൂപ് മേനോന്റെ തിരക്കഥയില്‍ രാജേഷ് ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ജയസൂര്യ, നിവിന്‍ പോളി എന്നിവരായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആസിഫ് അലിയോ ഫഹദ് ഫാസിലോ ഒരാള്‍ ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു. സമകാലീന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാജേഷ് പിള്ള പറയുന്നു.

ഉറുമി എന്ന ചിത്രം കൊണ്ട് ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ശങ്കര്‍ രാമകൃഷ്ണന്‍. രഞ്ജിത്തിന്റെ ശിഷ്യനായ ശങ്കര്‍ രാമകൃഷ്ണന്‍ ഐലന്‍ഡ് എക്സ്പ്രസ് എന്ന ഹ്രസ്വ ചിത്രവും ഒരുക്കിയിട്ടുണ്ട്. തികച്ചും പുതുമയുള്ളതും വ്യത്യസ്തവുമായ ഒരു ചിത്രമായിരിക്കും ശങ്കര്‍ രാമകൃഷ്ണനുമായി ചേര്‍ന്ന് ഒരുക്കുകയെന്ന് രാജേഷ് പിള്ള പറഞ്ഞു. നവാഗതരായ രവിയും ദീപുവും രാജേഷ് പിള്ളയ്ക്കായി 2012ല്‍ ഒരു തിരക്കഥ ഒരുക്കുന്നു. 2012ലും രാജേഷ് പിള്ളയില്‍ നിന്ന് ട്രാഫിക്കിനെപ്പോ‍ലെ മികച്ച സിനിമകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ബന്ധപ്പെട്ടവ
WebduniaWebdunia