കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ടൂര്‍ണമെന്‍റ്‌; ലാല്‍ വീണ്ടും സം‌വിധായകന്‍ (Once again Lal becomes director)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
PRO
ഹരിഹര്‍ നഗറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കുകയും മികച്ച മാര്‍ക്കറ്റിംഗിലൂടെ വിജയചിത്രങ്ങളാക്കുകയും ചെയ്ത ലാല്‍ വീണ്ടും സംവിധായകക്കുപ്പായം അണിയുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം ഒരുക്കുന്നതിന്റെ തിരക്കിലാണ് ലാലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ലാലിന്റെ അടുത്ത സിനിമ നവാഗതരെ ഉള്‍‌ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രമാണ്. ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗത്തിന് വേണ്ടത്ര പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല എന്നതാണെത്രെ പാത മാറ്റിച്ചവിട്ടാന്‍ ലാലിനെ പ്രേരിപ്പിച്ചത്.

ടൂര്‍ണമെന്‍റ്‌ എന്ന് പേരിട്ടിരിക്കുന്ന ഒരു റോഡ്‌മൂവിയാണ്‌ ലാല്‍ ഇക്കുറി ഒരുക്കുന്നത്‌. എട്ട്‌ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ്‌ ചിത്രത്തില്‍ രസകരമായി പറയുന്നത്. ഇവരില്‍ എല്ലാവരും തന്നെ നവാഗതര്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ പ്രമേയം സസ്പെന്‍സും തമാശയും നിറഞ്ഞതായിരിക്കും.

ഇക്കൊല്ലത്തെ ക്രിസ്മസിനായിരിക്കും സിനിമ തീയേറ്ററിലെത്തുക. സെപ്റ്റംബര്‍ അവസാനവാരം ഇതിന്റെ ചിത്രീകരണം തുടങ്ങും. പിഎന്‍വി ആന്‍ഡ്‌ ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എന്‍.വി മേനോനാണ്‌ ടൂര്‍ണമെന്‍റ്‌ നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്‌ ലാല്‍ തന്നെ. ഗോസ്‌റ്റ്‌ഹൗസിന്‌ ക്യാമറ ചലിപ്പിച്ച വേണുവാണ്‌ ടൂര്‍ണമെന്‍റിനായും ക്യാമറ ചലിപ്പിക്കുന്നത്‌. ദീപക്‌ദേവ്‌ ആണ് സംഗീതം.

എഡിറ്റിംഗ്‌-വി.സാജന്‍, ഗാനങ്ങള്‍-വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, കല- പ്രശാന്ത്‌ മാധവ്‌, വസ്‌ത്രാലങ്കാരം- സമീറാസ നീഷ്‌, ചമയം-പട്ടണം റഷീദ്‌, സംഘട്ടനം- മാഫിയ ശശി, നൃത്തസംവിധാനം- വിനോദ്‌.പി.ശിവറാം. എറണാകുളം, പൊള്ളാച്ചി, ഗുണ്ടല്‍പേട്ട്‌, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന് വിദേശത്തും ഷെഡ്യൂളുകളുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലാല്, ഹരിഹര് നഗര്, സിനിമ, ടൂര്ണമെന്റ്