കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഗിരിയും ഗൌരിയും ഗോവയില്‍ (Mammootty in 'Doubles')
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
മെഗാസ്റ്റാര്‍ മമ്മൂട്ടിയും നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഡബിള്‍സ്’ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്നു. ഇരട്ട സഹോദരങ്ങളായ ഗിരിയെയും ഗൌരിയെയുമാണ് മമ്മൂട്ടിയും നദിയയും അവതരിപ്പിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പോണ്ടിച്ചേരിയിലും ചിത്രീകരണമുണ്ട്.

നവാഗതനായ സോഹന്‍ സീനുലാലാണ് ഡബിള്‍സിന്‍റെ സംവിധായകന്‍. ഇരട്ട സഹോദരങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സച്ചി - സേതു ടീമാണ് തിരക്കഥ രചിക്കുന്നത്.

ഒക്ടോബര്‍ 28ന് ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയ്ക്ക് തുടര്‍ച്ചയായി 45 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. മുംബൈ മോഡല്‍ തപസ്യയാണ് മമ്മൂട്ടിയുടെ നായിക. സന്തോഷ് സുബ്രഹ്‌മണ്യം എന്ന തമിഴ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ജയിംസ് വസന്തനാണ് ഡബിള്‍സിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഈ സിനിമയുടെ നിര്‍മ്മാണം ഡ്രീംസ് ഓണ്‍ വീല്‍‌സിന്‍റെ ബാനറില്‍ കെ കെ നാരായണദാസാണ്. അടുത്ത വര്‍ഷം ജനുവരി 26ന് ‘ഡബിള്‍സ്’ പ്രദര്‍ശനത്തിനെത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലല്, ദിലീപ്, സോഹന് സീനുലാല്, ദിലീപ്