കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » അസിന് തല്‍ക്കാലം വിലക്കില്ല (Now Asin escaped ban)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
ശ്രീലങ്കയില്‍ ഷൂട്ടിംഗിനു പോയതിന് അസിനെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന ‘നടികര്‍ സംഘ’ത്തിന്റെ യോഗത്തില്‍ അഭിപ്രായ ഭിന്നത. അസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ രംഗത്തെത്തിയപ്പോള്‍ നടപടി തല്‍ക്കാലം വേണ്ടെന്ന് തീരുമാനമായി. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ ആയിരിക്കും ഇതെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

സല്‍മാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ‘റെഡി”യുടെ ചിത്രീകരണത്തിനായാണ് അസിന്‍ കൊളംബോയില്‍ പോയത്. ശ്രീലങ്കയില്‍ പോവുന്നതിനെതിയുള്ള വിലക്ക് നിലനില്‍ക്കെയായിരുന്നു അസിന്റെ യാത്ര. വിലക്ക് ലംഘിച്ചതിനാല്‍ അസിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

അസിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചെന്നൈയില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തില്‍ അസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ രംഗത്ത് എത്തി. ശ്രീലങ്കയില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് മാത്രമായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നത് എന്നും മുന്‍ കരാര്‍ അനുസരിച്ചാണ് അസിന്‍ ശ്രീലങ്കയില്‍ പോയതെന്നും അവരെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.

അസിന്‍ അഭിനയിച്ച വിജയ് ചിത്രം കാവല്‍ക്കാരന്‍ പുറത്തിറങ്ങാനിരിക്കെയാണ് ശ്രീലങ്കന്‍ യാത്രാ വിവാദം ഉണ്ടായത്. അസിനെ വിലക്കിയിരുന്നെങ്കില്‍ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരനും തിയേറ്ററുകളില്‍ എത്തില്ലായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അസിന് തല്ക്കാലം വിലക്കില്ല അസിന്, ബോളിവുഡ്, ശ്രീലങ്ക, വിലക്ക്, നടികര് സംഘം