കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സത്യന്‍ അന്തിക്കാട് ‘കഥ തുടരും’ (Sathyan film 'Katha Thudarum')
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
സത്യന്‍ അന്തിക്കാട് തന്‍റെ അമ്പതാം ചിത്രത്തിന് പേരിട്ടു - ‘കഥ തുടരും’. ജയറാം നായകനാകുന്ന ചിത്രം കോഴിക്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്. മം‌മ്ത നായികയാകുന്ന ഈ സിനിമയില്‍ ജയറാം ഓട്ടോ ഡ്രൈവര്‍ പ്രേമന്‍ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്.

പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ നഗര പശ്ചാത്തലത്തിലാണ് സത്യന്‍ അന്തിക്കാട് തന്‍റെ സിനിമയുടെ കഥ പറയുന്നത്. ഒറ്റപ്പെട്ടു പോകുന്ന ഭാഗ്യലക്‍ഷ്മി എന്ന യുവതിയുടെയും അവളുടെ മൂന്നുവയസുള്ള മകളുടെയും കഥയാണിത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അന്ധവിശ്വാസിയായ പ്രേമന്‍ എന്ന യുവാവിന്‍റെ ജീവിതവും പ്രേക്ഷകരെ അനുഭവിപ്പിക്കുകയാണ് സത്യന്‍ അന്തിക്കാട്.

ഭാഗ്യദേവത എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘കഥ തുടരും’. വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയിലെ ഗാനങ്ങള്‍ ഇളയരാജയുടേതാണ്. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയാണ് ഗാനരചന.

ട്രൂലൈന്‍ സിനിമ നിര്‍മ്മിക്കുന്ന ‘കഥ തുടരും’ സത്യന്‍ അന്തിക്കാടിന്‍റെ പതിവ്‌ താരങ്ങളാല്‍ സമ്പന്നമാണ്. ഏപ്രില്‍ 30നാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സത്യന് അന്തിക്കട്, മമ്മൂട്ടി, ജയറാം, രാമന് അധികാരി, മോഹന്ലാല്