കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » പൃഥ്വിയും ഇന്ദ്രനും ഗോദയില്‍ (Indran - Prithvi fight starts tomorrow)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
മലയാള സിനിമയിലെ താര സഹോദരന്‍‌മാര്‍ തമ്മില്‍ പോരാട്ടത്തിനു തുടക്കം കുറിക്കുന്നു. യംഗ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഭാവിയിലെ ‘നാന പടേക്കര്‍’ ഇന്ദ്രജിത്തും തമ്മിലാണ് വെള്ളിയാഴ്ച മത്സരം ആരംഭിക്കുന്നത്. ഇരുവരും നായകന്‍‌മാരായ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയാണ്.

പൃഥ്വിരാജ് നായകനായ ‘തന്തോന്നി’യും ഇന്ദ്രജിത്തിന്‍റെ ‘നായകന്‍’ എന്ന ആക്ഷന്‍ ചിത്രവുമാണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നത്. സഹോദരങ്ങള്‍ നായകന്‍‌മാരാകുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത് മലയാള സിനിമയില്‍ ആദ്യമാണ്.

രണ്ടു ചിത്രങ്ങളുടെയും ബജറ്റ് മൂന്നു കോടി രൂപയാണ്. ഇന്ദ്രജിത്തിന്‍റെ ‘നായകന്‍’ പക്കാ ആക്ഷന്‍ ചിത്രമാണെങ്കില്‍ പൃഥ്വിയുടെ ‘താന്തോന്നി’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. രണ്ടു ചിത്രങ്ങളുടെയും സംവിധായകര്‍ നവാഗതരാണെന്നതും പ്രത്യേകതയാണ്. ജോര്‍ജ്ജ് വര്‍ഗീസാണ് താന്തോന്നി സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് നായകന്‍റെ സംവിധായകന്‍.

ഇന്ദ്രജിത്തും പൃഥ്വിരാജും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും എന്നതിനെ സംബന്ധിച്ച് സിനിമാലോകത്ത് ചര്‍ച്ചകള്‍ മുറുകുകയാണ്. രണ്ടു ചിത്രങ്ങളും അതിന്‍റേതായ മികവുള്ളവയാണെന്നാണ് ഇന്ദ്രജിത്ത് അഭിപ്രായപ്പെട്ടത്.

നമ്മള്‍ തമ്മില്‍, പൊലീസ്, ക്ലാസ്മേറ്റ്സ്, ഒരുവന്‍, ട്വന്‍റി20, അച്ഛനുറങ്ങാത്ത വീട്, വീട്ടിലേക്കുള്ള വഴി എന്നിവയാണ് പൃഥ്വിയും ഇന്ദ്രനും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇന്ദ്രന്, പൃഥ്വി, ടി എ ഷാഹിദ്, രാമന് അധികാരി, താന്തോന്നി