ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണും ബോളിവുഡ് ഇതിഹാസം അമീര്‍ഖാനും ഒന്നിക്കുന്നു. ഇതേത് പ്രൊജക്ട്?, എന്തു പ്രൊജക്ട്? എന്നൊന്നും ആലോചിച്ച് ചിന്താകുഴപ്പത്തിലാകേണ്ട. ഇരുവരും സിനിമയ്ക്കു വേണ്ടിയല്ല ഒന്നിക്കുന്നത്. കാമറൂണും അമീറും ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുകയാണ്.
മാര്‍ച്ച് 13 ശനിയാഴ്ചയാണ് ഇരുവരും ഒന്നിച്ച് ഒരു സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ ‘സിനിമയുടെ ഭാവി’യെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് ഹോളിവുഡിലെയും ബോളിവുഡിലെയും അതികായരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാകാന്‍ പോകുന്നത്.
ലോക സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ അവതാറിന്‍റെ സംവിധായകനും ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായ ത്രീ ഇഡിയറ്റ്സിലെ നായകനും ഒന്നിക്കുമ്പോള്‍ ‘സിനിമയുടെ ഭാവി’യെക്കുറിച്ചുള്ള ചര്‍ച്ച കൊഴുക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അന്നു വൈകുന്നേരം തന്നെ ഒരു സ്വകാര്യ ഡിന്നറിലും ജയിംസ് കാമറൂണും അമീര്‍ഖാനും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദി ടെര്‍മിനേറ്റര്‍, റാംബോ: ഫസ്റ്റ് ബ്ലഡ് പാര്‍ട്ട് 2, ഏലിയന്‍സ്, ടെര്‍മിനേറ്റര്‍ 2, ട്രൂ ലൈസ്, ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അത് ഹോളിവുഡ് - ബോളിവുഡ് പുതിയ ബന്ധത്തിന് തുടക്കമാകുമെന്നും പ്രതീക്ഷയുണ്ട്. ഭാവിയില്‍ കാമറൂണിന്‍റെ ഒരു ഹോളിവുഡ് ചിത്രത്തില്‍ അമീര്‍ഖാന്‍ നായകനായാലും അത്ഭുതപ്പെടേണ്ടതില്ല.