സോഹന് ആന്റണിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള അവാര്‍ഡ് സോഹന്‍ലാലിനു ലഭിച്ചു. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
എറണാകുളം വൈറ്റിലയില്‍ നടന്ന സോഹന്‍ ആന്റണി അനുസമരണ ചടങ്ങില്‍ വച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് അവാര്‍ഡു ദാനം നടത്തിയത്. കേന്ദ്രമന്ത്രി കെ വി തോമസ്, ഡൊമനിക് പ്രസന്റേഷന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, എം പ്രേമചന്ദ്രന്‍, സീമ ജി നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
‘തലപ്പാവ്’ എന്ന ചിത്രം സംവിധാനം ചെയ്ത മധുപാല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് നേടിയത്.