കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ആന്‍റണി പുന്നക്കാടനുമായി ദിലീപ്! (Antony Punnakkadan effect!)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
ട്വന്‍റി20 ടീമിന്‍റെ ക്യാപ്‌ടന്‍ ആരാണ്. മഹേന്ദ്ര സിംഗ് ധോണി എന്നാണ് നാവില്‍ വന്നത് അല്ലേ? ചോദിച്ചത് അതേക്കുറിച്ചല്ല. താരസംഘടനയായ ‘അമ്മ’ നിര്‍മ്മിച്ച ‘ട്വന്‍റി20’ എന്ന സിനിമയില്‍ ക്യാപ്ടന്‍ സ്ഥാനം ആര്‍ക്കായിരുന്നു എന്നാണ്. ജോഷി, ദിലീപ് അങ്ങനെയൊക്കെ ഉത്തരം നല്‍കാം. എന്നാല്‍ താരങ്ങളില്‍ ആരാണ് ക്യാപ്ടന്‍ സ്ഥാനത്ത് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. സാക്ഷാല്‍ സുരേഷ്ഗോപി. അദ്ദേഹം അവതരിപ്പിച്ച ആന്‍റണി പുന്നക്കാടന്‍ എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിന്‍റെ മുന്നോട്ടുള്ള ഗതിയെ നിര്‍ണ്ണയിച്ചത്.

ഇപ്പോഴിതാ, ആന്‍റണി പുന്നക്കാടന്‍ പുനര്‍ജനിക്കുകയാണ്. അതെ, സുരേഷ്ഗോപിയുടെ ഈ ശക്തമായ കഥാപാത്രത്തെ നായകനാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. സുരേഷ്ഗോപി ചൂടന്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഈ സിനിമ നടന്‍ ദിലീപാണ് നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.

ആരായിരിക്കും സംവിധാനം എന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും ജോഷിക്ക് തന്നെയാണ് സാധ്യത. എന്നാല്‍ ദിലീപിന് അടുപ്പമുള്ള മറ്റ് ചില സംവിധായകരും ഈ പ്രൊജക്ടിനോട് താല്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു. ദിലീപും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും.

സുരേഷിന്‍റെ ഈ അച്ചായന്‍ പൊലീസ് വേഷം പ്രേക്ഷകരെ അത്ര കണ്ട് ആകര്‍ഷിച്ചിരുന്നു. പൊലീസ് യൂണിഫോമിലെ ഷര്‍ട്ടുമിട്ട് ലുങ്കിയും മടക്കിക്കുത്തിയുള്ള ആ ഇന്‍ഡ്രൊഡക്ഷന്‍ രംഗം തന്നെ കലക്കി. എന്തായാലും ഭരത്ചന്ദ്രന്‍ ഐ പി എസ് പോലെ ആന്‍റണി പുന്നക്കാടന്‍ ഐ പി എസും ഉടന്‍ തന്നെ സംഭവിക്കുകയാണ്. ഷൂട്ടിംഗ് ഡേറ്റ് പിന്നീട് തീരുമാനിക്കും. അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദിലീപ്, ജോഷി, സുരേഷ്ഗോപി, മമ്മൂട്ടി, മോഹന്ലാല്, ജയറാം