കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കാണാതായ കനക വീട്ടില്‍ തിരിച്ചെത്തി! (Missing Kanaka returns home!)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
Kanaka
PRO
PRO
തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് ശേഷം ചെന്നൈയിലെ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായ കനക ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടില്‍ തിരിച്ചത്തി. കാത്തുനിന്ന മാധ്യമപ്പടയെ കാണാന്‍ കൂട്ടാക്കാതെ കനക വീടിന്റെ വാതിലും ജനലും കൊട്ടിയടച്ചു. എങ്കിലും, മാധ്യമപ്രവര്‍ത്തകരുടെ നിര്‍‌ബന്ധത്തിന് വഴങ്ങി ഫോണിലൂടെ സംസാരിക്കാന്‍ കനക പിന്നീട് തയ്യാറായി.

തന്റെ ഭര്‍ത്താവിനെ കടത്തിയവരുടെ കൂട്ടത്തില്‍, മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ‘ആവി അമുദ’ എന്ന സന്യാസിനിയും തന്റെ പിതാവും ഉണ്ട് എന്ന ആരോപണമാണ് കനകയിപ്പോള്‍ ഉന്നയിക്കുന്നത്.

“എന്റെ അമ്മയുമായി സംസാരിക്കാന്‍ സഹായിക്കാമെന്ന് ‘ആവി അമുദ’ പറഞ്ഞതിനാലാണ് ഞാനവരുടെ വീട്ടില്‍ പോയത്. അവിടെ വച്ചാണ് ഞാന്‍ മുത്തുകുമാറുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഞങ്ങള്‍ വിവാഹം ചെയ്തു. എന്നാല്‍ 15 ദിവസം മാത്രമാണ് ഭര്‍ത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നത്. ആവി അമുദയും സം‌ഘവുമാണ് എന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഇവര്‍ക്ക് എന്റെ പിതാവ് ദേവദാസും കൂട്ടുണ്ട്.” - കനക പറയുന്നു.

എന്നാല്‍ ആരാണ് മുത്തുകുമാറെന്നോ വിവാഹം ആരാണ് നടത്തിക്കൊടുത്തതെന്നോ 2007 തൊട്ട് മുത്തുകുമാറെ കാണാതായിട്ടും മൂന്നുവര്‍ഷക്കാലം എന്തിനിത് മൂടിവച്ചുവെന്നും കനക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മോഹന്‍‌ലാല്‍ നായകനായ വിയറ്റ്‌നാം കോളനി, നരസിംഹം, മുകേഷ് നായകനായ ഗോഡ് ഫാദര്‍, മമ്മൂട്ടിയുടെ ഗോളാന്തരവാര്‍ത്ത, കോമഡിച്ചിത്രമായ മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ നായികയായി അഭിനയിച്ച കനകയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു സിനിമയില്‍ പോലും അവസരം ലഭിക്കുകയുണ്ടായില്ല.

അമ്മയുടെ മരണത്തോടെയാണ്, തമിഴിലും മലയാളത്തിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. പഴയകാല നടിയായിരുന്ന ദേവികയാണ് കനകയുടെ അമ്മ. 2002-ലായിരുന്നു ദേവിക മരിച്ചത്. തുടര്‍ന്ന് എറെക്കാലം കനകയെപ്പറ്റി ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പെട്ടെന്നാണ്, തന്റെ ഭര്‍ത്താവിനെ ചിലര്‍ തട്ടിക്കൊണ്ടുപോയി എന്ന് വെളിപ്പെടുത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.

ഇതിനിടെ കനക പറഞ്ഞിരിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ആവി അമുദ മാധ്യമങ്ങളെ അറിയിച്ചു. കനകയുടെ ഭര്‍ത്താവെന്ന് പറയുന്ന മുത്തുകുമാറിനെ തനിക്കറിയില്ലെന്നും അമുദ പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി ആളുകളെ ധ്യാനിപ്പിക്കയും സമൂഹസേവനം ചെയ്യുകയുമാണ് താനെന്നും തന്നെപ്പോലൊരു സന്യാസിനിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കനകയ്ക്കെതിരെ പൊലീസില്‍ പരാതിപ്പെടുമെന്നും അമുത പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കനക, വിയറ്റ്നാം കോളനി, ഗോഡ് ഫാദര്, മമ്മൂട്ടി, മോഹന്ലാല്, ദേവിക