കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മമ്മൂട്ടിക്കെതിരെ തിലകന്‍ പരസ്യമായി രംഗത്ത് (Tilakan attacks Mammootty)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
PRO
തിലകന്‍ മമ്മൂട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തി. കമ്യൂണിസ്റ്റുകാരനായ തന്റെ പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി ചാനല്‍ പിന്തുണ നല്‍കാത്തതിനു കാരണം അതിന്റെ തലപ്പത്തുള്ള ഒരു നടനാണ് എന്ന് സംശയിക്കുന്നു എന്ന് തിലകന്‍ ആരോപിച്ചു. എന്നാല്‍, അത് ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ പേര് എടുത്തു പറയാതെ ‘ഒരു സൂപ്പര്‍ താരം’ എന്ന മറുപടിയാണ് നല്‍കിയത്

തന്നെ ഇടതു പക്ഷ കമ്യൂണിസ്റ്റുകള്‍ പിന്തുണയ്ക്കുന്നില്ല എന്ന പരാതിയും തിലകന്‍ ഉന്നയിച്ചു. അതേസമയം വലതുപക്ഷ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തനിക്ക് അനുഭാവ പൂര്‍ണമായ പിന്തുണയാണ് നല്‍കുന്നത് എന്ന് തുറന്നടിക്കാനും തിലകന്‍ വിസമ്മതം കാട്ടിയില്ല. പാര്‍ട്ടി പിന്തുണ ലഭിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സൂപ്പര്‍ താരത്തിന്റെ പേര് വെളിപ്പെടുത്താത്തതിന് കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ “സമയമായില്ല പോലും” എന്ന് കുമാരനാശാന്‍ എഴുതിയിട്ടില്ലേ എന്നായിരുന്നു തിലകന്റെ മറുപടി.

ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലെ നായകനോടൊപ്പം അഭിനയിക്കുന്ന രസതന്ത്രം ദ്രോണയിലെ നായകനൊപ്പം അഭിനയിക്കുമ്പോള്‍ ലഭിക്കില്ല എന്ന് തുറന്നു പറഞ്ഞ തിലകന്‍ മോഹന്‍‌ലാലിനെയും മമ്മൂട്ടിയെയും പരസ്യമായി താരതമ്യം ചെയ്യുകയായിരുന്നു. സൂര്യാ ഫിലിം ഫെസ്റ്റിവലിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് തിലകന്‍ വിവാദങ്ങളുടെ കെട്ട് ഒന്നുകൂടി അഴിച്ചുവിട്ടത്.

അതേസമയം, തിലകനെ ആരും വിലക്കിയിട്ടില്ല എന്ന് ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ സംഘടനയ്ക്കും അച്ചടക്ക നിയമങ്ങളുണ്ട് എന്നും അത് പാലിച്ചില്ലെങ്കില്‍ സൂ‍പ്പര്‍ താരങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജഗതി പറഞ്ഞു.

തന്നെ വിലക്കി എന്ന് തിലകന്‍ സ്വയം പറയുകയാണ്. തിലകനെ വിലക്കിയതായി അമ്മയുടെ താ‍നടക്കമുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും തിലകന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ജഗതി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, ജഗതി, തിലകന്, വിവാദം, കൈരളി, സിപിഎം